തിളങ്ങുന്ന ചർമ്മത്തിന് മുന്തിരി കൊണ്ടുള്ള ഫേസ് പാക്കുകൾ

For full experience, Download our mobile application:
Get it on Google Play

തിളങ്ങുന്ന ചർമ്മം ആരാണ് ആ​ഗ്രഹിക്കാത്തത്. ചർമ്മ സംരക്ഷണത്തിന് നിങ്ങൾ വിവിധ തരത്തിലുള്ള ഫേസ് പാക്കുകൾ പരീക്ഷിച്ച് കാണും. എന്നാൽ അവയെല്ലാം പരീക്ഷിച്ചിട്ടും ഫലം പരാജയമായിരിക്കാം. വീട്ടിൽ അൽപം മുന്തിരി ഉണ്ടെങ്കിൽ മുഖത്തെ കറുപ്പ് എളുപ്പം അകറ്റാം. വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിരിക്കുന്നതിനാൽ മുന്തിരിപ്പഴം ധാരാളം ഗുണങ്ങൾ, പ്രത്യേകിച്ച്, ധാരാളം സൗന്ദര്യ ആരോഗ്യഗുണങ്ങളും പ്രധാനം ചെയ്യുന്നു. മുന്തിരിപ്പഴത്തിൽ ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുവാൻ സഹായിക്കുന്ന അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്.

മുന്തിരി സൂര്യപ്രകാശത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയും ചുളിവുകൾ തടയുകയും ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മുഖസൗന്ദര്യത്തിന് മുന്തിരി കൊണ്ടുള്ള ഫേസ് പാക്കുകൾ പരീക്ഷിച്ചാലോ. ഒന്ന്. മുന്തിരി കുരു കളഞ്ഞ് മിക്സിയിൽ പേസ്റ്റ് പരുവത്തിൽ അടിച്ചെടുക്കുക. ഇനി ഇതിലേക്ക് അൽപം റോസ് വാട്ടറും തേനും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് പുരട്ടുന്നത് ചർമ്മത്തിലെ വരൾച്ചയെ ഇല്ലാതാക്കും.

രണ്ട്. മുന്തിരി-ക്യാരറ്റ്, അരി എന്നിവ കൊണ്ടുള്ള ഒരു ഫേസ് പാക്കാണിത്. ഇതിനായി നാല് ടീസ്പൂൺ മുന്തിരി ജ്യൂസും  ഒരു ടീസ്പൂൺ അരിപ്പൊടി, ഒരു ടീസ്പൂൺ കാരറ്റ് ജ്യൂസ് എന്നിവ യോജിപ്പിച്ച് നന്നായി ഇളക്കുക. ഈ പായ്ക്ക് നിങ്ങളുടെ മുഖത്തും കഴുത്തിലും പുരട്ടുക. ഈ പാക്ക് ഉണങ്ങുമ്പോൾ ചെറുചൂടുള്ള വെള്ളത്തിൽ മുഖം കഴുകുക. മൂന്ന്. എണ്ണമയമുള്ള ചർമ്മക്കാർക്കുള്ള പാക്കാണിത്. നാല് ടീസ്പൂൺ മുന്തിരി ജ്യൂസും അൽപം നാരങ്ങ നീര് എന്നിവ മിക്സ് ചെയ്ത് മുഖത്ത് ഇടുക.15 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ട് തവണ ഈ പാക്ക് ഇടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞത്തെ പരിപാടി ബിജെപി ബഹിഷ്കരിച്ചതായി അറിവില്ലെന്ന് വി മുരളീധരൻ

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ കയറ്റുമതി- ഇറക്കുമതി പ്രവർത്തനങ്ങളുടെ...

എഥ്നോൾ നയം തിരിച്ചടിയായി : പഞ്ചസാരയുടെ വില കൂടുന്നു ; ഇറക്കുമതി തീരുവ കുറയ്ക്കാൻ...

0
ക്രൂഡ് ഇറക്കുമതിച്ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ എഥ്നോൾ മിശ്രിതപദ്ധതി വിപണിയിൽ...

എൻ ഡി എയുടെ ഭാഗമാകാനുള്ള കേന്ദ്രമന്ത്രിയുടെ ക്ഷണം നിരസിച്ച് അഭിജീത് ദിപ്കെ

0
ന്യൂഡൽഹി : എൻ ഡി എയുടെ ഭാഗമാകാനുള്ള കേന്ദ്രമന്ത്രിയുടെ ക്ഷണം...

ഇറാനുമായുള്ള മുഴുവൻ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് യുഎഇ

0
അബുദാബി: ഇറാനിൽ നിന്ന് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സമുദ്ര ഗതാഗതത്തെ...