ഒരേസമയം ഫെയ്സ്ബുക്കിലും ത്രെഡ്സിലും കുറിപ്പുകള്‍ പങ്കുവെയ്ക്കാന്‍ സാധിക്കുന്ന ക്രോസ്-പോസ്റ്റിംഗ് ഫീച്ചര്‍ മെറ്റാ പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഫെയ്സ് ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ഒരേ സമയം സ്റ്റോറികളും റീല്‍സുകളും പങ്കിടാന്‍ കഴിയുന്ന ഫീച്ചറിന് സമാനമായ അപ്ഡേറ്റാണ് മെറ്റ പരീക്ഷിക്കുന്നത്. പുതിയ അപ്ഡേറ്റ് ഐഒഎസ് ഉപയോക്താക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതായും യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫെയ്‌സ്ബുക്കില്‍ നിന്ന് ത്രെഡ്സിലക്ക് ടെക്സ്റ്റ് ലിങ്ക് പോസ്റ്റുകള്‍ പങ്കിടാന്‍ ഈ ഫീച്ചര്‍ ഉപയോക്താക്കളെ അനുവദിക്കും. ടെക്സ്റ്റ് അപ്‌ഡേറ്റുകള്‍ക്കൊപ്പം ഫോട്ടോകളോ മറ്റ് മീഡിയകളോ പോസ്റ്റ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ഉപകരിക്കും.
ഒരേസമയം ഫെയ്സ്ബുക്കിലും ത്രെഡ്സിലും കുറിപ്പുകള്‍ പങ്കുവെയ്ക്കാം ; മെറ്റയില്‍ പുതിയ അപ്ഡേറ്റ്
RECENT NEWS
Advertisment