കുട്ടികളുടെ ഉപരിപഠനത്തിനായി ഇപ്പോഴേ കരുതാം : പുതിയ ഇന്‍ഷുറന്‍സ് പ്ലാനുമായി എല്‍ഐസി

For full experience, Download our mobile application:
Get it on Google Play

മക്കളുടെ ഉപരിപഠനം ലക്ഷ്യമിടുന്ന മാതാപിതാക്കള്‍ക്കായി പുതിയ ഇന്‍ഷുറന്‍സ് പ്ലാന്‍ അവതരിപ്പിച്ച് പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി. അമൃത്ബാല്‍ എന്ന പേരിലാണ് പ്ലാനിന് തുടക്കമിട്ടത്. നോണ്‍ ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപ്പേറ്റിങ്, എന്‍ഡോവ്മെന്റ് പോളിസിയാണിത്. കുട്ടിക്ക് 30 ദിവസം മാത്രം പ്രായമാകുമ്പോള്‍ മുതല്‍ ഈ പ്ലാനില്‍ ചേരാം. 13 വയസാണ് ഉയര്‍ന്ന പ്രായപരിധി. പോളിസിയുടെ കാലാവധി തീരുമ്പോള്‍ കുറഞ്ഞത് കുട്ടിക്ക് 18 വയസ് തികഞ്ഞിരിക്കണം. 25 വയസാണ് പരമാവധി പ്രായം. കുട്ടിയുടെ ഉപരിപഠനത്തിന് വേണ്ടി വരുന്ന ചെലവ് മുന്‍കൂട്ടി കണ്ടാണ് ഈ പ്ലാനിന് രൂപം നല്‍കിയിരിക്കുന്നത്. ഓരോ പോളിസിക്കും വര്‍ഷം കഴിയുന്തോറും ഗ്യാരണ്ടീഡ് അഡീഷന്‍ ലഭിക്കും. ആയിരം രൂപയുടെ ബേസിക് സം അഷ്വേര്‍ഡിന് 80 രൂപ നിരക്കിലാണ് ഗ്യാരണ്ടീഡ് അഡീഷന്‍ ലഭിക്കുക. പോളിസിയുടെ കാലാവധി തീരും വരെ ഗ്യാരണ്ടീഡ് അഡീഷന്‍ തുടരും.

ലിമിറ്റഡ് പ്രീമിയം പേ പോളിസികള്‍ക്കും സിംഗിള്‍ പ്രീമിയം പോളിസികള്‍ക്കുമുള്ള ഏറ്റവും കുറഞ്ഞ പോളിസി കാലാവധി യഥാക്രമം 10 വര്‍ഷവും അഞ്ച് വര്‍ഷവുമാണ്. സിംഗിള്‍, ലിമിറ്റഡ് പ്രീമിയം പേ പോളിസികളുടെ പരമാവധി പോളിസി കാലാവധി 25 വര്‍ഷമാണ്. ഏറ്റവും കുറഞ്ഞ സം അഷ്വേര്‍ഡ് 2 ലക്ഷം രൂപയാണ്. എന്നാല്‍ പരമാവധി സം അഷ്വേര്‍ഡ് തുകയ്ക്ക് പരിധിയില്ല. കാലാവധി എത്തുമ്പോള്‍ ഗ്യാരണ്ടീഡ് അഡീഷനുകള്‍ കൂടി ചേര്‍ത്ത് സം അഷ്വേര്‍ഡ് നല്‍കും. മെച്യൂരിറ്റി തുക അഞ്ച്, 10 അല്ലെങ്കില്‍ 15 വര്‍ഷങ്ങളില്‍ തവണകളായി സെറ്റില്‍മെന്റ് ഓപ്ഷനുകളിലൂടെ ലഭിക്കാനും ഓപ്ഷനുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് എല്‍ഐസിയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...