പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റീസ് നിയമനം
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ കാര്യാലയത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റീസിനെ തെരഞ്ഞെടുക്കുന്നു. ഫെബ്രുവരി 28 ന് രാവിലെ 11 ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം. പ്രായപരിധി 28 വയസ്. അടിസ്ഥാന യോഗ്യത : എം എസ് സി (കെമിസ്ട്രി/ മൈക്രോ ബയോളജി/ എന്‍വയോണ്‍മെന്റല്‍ സയന്‍സ് ) ബിരുദം (50 ശതമാനം മാര്‍ക്കോടുകൂടി) . പ്രതിമാസ സ്‌റ്റൈഫന്റ് 10000 രൂപ. പരിശീലന കാലം ഒരു വര്‍ഷം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍ എന്നിവയുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, മുന്‍പരിചയ രേഖകള്‍ എന്നിവ സഹിതം ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ കാര്യാലയത്തില്‍ നിര്‍ദ്ദിഷ്ട സമയത്ത് ഹാജരാകണം. ബോര്‍ഡില്‍ മുന്‍കാലങ്ങളില്‍ ഈ തസ്തികയില്‍ സേവനം അനുഷ്ഠിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍ : 0468 2223983.
മൈക്രോ എന്റര്‍ പ്രൈസസ് കണ്‍സള്‍ട്ടന്റ്; അപേക്ഷ ക്ഷണിച്ചു
കുടുംബശ്രീ മിഷന്‍ നടപ്പാക്കുന്ന സൂക്ഷമ സംരംഭ പദ്ധതിയുടെ ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയിലെ ഒഴിവുള്ള ഗ്രാമപഞ്ചായത്ത്/ നഗരസഭ കുടുംബശ്രീ സിഡിഎസുകളില്‍ മൈക്രോ എന്റര്‍ പ്രൈസസ് കണ്‍സള്‍ട്ടന്റ്മാരെ തെരഞ്ഞെടുക്കുന്നു. പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായ 25 നും 45 വയസിനും മധ്യേ പ്രായമുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കും അപേക്ഷിക്കാം. യോഗ്യത ഏതെങ്കിലും വിഷയത്തില്‍ ബിരുദം. കംപ്യൂട്ടര്‍ പരിഞ്ജാനം അഭികാമ്യം, കണക്കും ബിസിനസ് ആശയങ്ങളും മനസിലാക്കാനുള്ള അഭിരുചി ഉണ്ടായിരിക്കണം. ഹോണറേറിയം പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിക്കും. ഒഴിവുള്ള സിഡിഎസുകളിലെ സ്ഥിരതാമസക്കാര്‍ക്കും സ്ത്രീകള്‍ക്കും മുന്‍ഗണന. സിഡിഎസ് സാക്ഷ്യപ്പെടുത്തിയ വിശദമായ ബയോഡോറ്റ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ജില്ലാമിഷന്‍ ഓഫീസില്‍ നേരിട്ടോ താഴെപ്പറയുന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 29ന് വൈകിട്ട് അഞ്ചു വരെ ഫോണ്‍. 0468 2221807. അപേക്ഷ സര്‍പ്പിക്കേണ്ട വിലാസം ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കുടുംബശ്രീ ജില്ലാമിഷന്‍, കളക്ട്രേറ്റ്, മൂന്നാംനില,പത്തനംതിട്ട.
മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷിക്കാം
ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന 2024-25 പദ്ധതി പ്രകാരം വിവിധ മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്‍സ്ട്രക്ഷന്‍ ഓഫ് ന്യൂ റിയറിംഗ് പോണ്ട്സ് , ലൈവ് ഫിഷ് വെന്‍ഡിംഗ് സെന്റര്‍, കണ്‍സ്ട്രക്ഷന്‍ ഓഫ് ഫിഷ് കിയോസ്‌ക് എന്ന മത്സ്യകൃഷി പദ്ധതികളിലേക്ക് താല്‍പര്യമുളളവര്‍ക്ക് അപേക്ഷിക്കാം. 40 ശതമാനം സബ്സിഡി ലഭിക്കും. അവസാന തീയതി ഫെബ്രുവരി 29. ഫോണ്‍ : 0468 2223134, 2967720, 9495366006.
ഇ-ലേലം
പത്തനംതിട്ട ജില്ലയിലെ ഏനാത്ത് പോലീസ് സ്റ്റേഷനില്‍ അവകാശികള്‍ ഇല്ലാതെ സൂക്ഷിച്ചിട്ടുള്ള മൂന്ന് ലോട്ടുകളിലായുള്ള വിവിധ തരത്തിലുള്ള ഒന്‍പത് വാഹനങ്ങള്‍ എംഎസ്ടിസി ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ വെബ് സൈറ്റായ www.mstcecommerce.com മുഖേന മാര്‍ച്ച് അഞ്ചിന് രാവിലെ 11 മുതല്‍ വൈകിട്ട് 3.30 വരെ ഓെൈണ്‍ലനായി ഇ-ലേലം നടത്തും. ഫോണ്‍: 9497980246, 04734-211800.
ഇ-ടെന്‍ഡര്‍
ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് ട്രൈ സ്‌കൂട്ടര്‍ വിതരണം നടത്തുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്നും ഓണ്‍ലൈനായി ടെന്‍ഡര്‍ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിയ്ക്കാവുന്ന അവസാന തീയതി മാര്‍ച്ച് 11 ന് വൈകുന്നേരം അഞ്ചു വരെ.ഫോണ്‍ : 0468 2325168, 8281999004. വെബ്സൈറ്റ് : www.etenders.kerala.gov.in