സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര : ഫെബ്രുവരി 24 ന് പത്തനംതിട്ടയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണങ്ങള്‍ക്കെതിരെ കെ.പി.സിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര 2024 ഫെബ്രുവരി 24 ശനിയാഴ്ച പത്തനംതിട്ടയില്‍ എത്തിച്ചേരുമെന്നും യാത്രക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കുന്ന ഉജ്ജ്വല സ്വീകരണ സമ്മേളനത്തിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, സ്വാഗതസംഘം ഭാരവാഹികള്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഫെബ്രുവരി 24 ന് വൈകിട്ട് 3.30 ന് എത്തിച്ചേരുന്ന യാത്രാ നായകന്മാരായ കെ.പി.സി.സി പ്രസിഡന്‍റിനെയും പ്രതിപക്ഷ നേതാവിനെയും ജില്ലാ അതിര്‍ത്തിയായ ഇടിഞ്ഞില്ലത്ത് ഡി.സി.സി നേതൃത്വത്തില്‍ സ്വീകരിക്കും.

വൈകിട്ട് 4.30 ന് പത്തനംതിട്ട ആലുക്കാസ് ജംഗ്ഷനില്‍ നിന്നും കായികതാരങ്ങള്‍, സേവാദള്‍ വോളണ്ടിയര്‍മാര്‍, മ്യൂസിക് ബാന്‍ഡ്, ചെണ്ടമേളങ്ങള്‍, നാടന്‍ കലാരൂപങ്ങള്‍ എന്നിവരുടെ അകമ്പടിയോടെ കെ.പി.സി.സി പ്രസിഡന്‍റിനെയും പ്രതിപക്ഷ നേതാവിനെയും തുറന്ന വാഹനത്തില്‍ ഘോഷയാത്രയായി സ്വീകരണ സമ്മേളന വേദിയായ പഴയ സ്വകാര്യ ബസ്സ് സ്റ്റാന്‍റിലേക്ക് ആനയിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം തെലുങ്കാന സംസ്ഥാന ഉപമുഖ്യമന്ത്രി മല്ലു ഭാട്ടി വിക്രമാര്‍ക്ക് ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവും സ്വാഗതസംഘം ചെയര്‍മാനുമായ ആന്‍റോ ആന്‍റണി എം.പി അധ്യക്ഷതവഹിക്കും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, രാഷ്ട്രീയകാര്യസമിതി അംഗങ്ങള്‍, എം.പിമാര്‍, കെ.പി.സി.സി ഭാരവാഹികള്‍, പോഷക സംഘടന സംസ്ഥാന പ്രസിഡന്‍റുമാര്‍ എന്നിവര്‍ പങ്കെടുത്ത് സംസാരിക്കും. സ്വീകരണത്തിന് മറുപടി പറഞ്ഞ് കെ.പി.സി.സി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും സംസാരിക്കും.

സ്വീകരണ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി നേതാക്കള്‍ പറഞ്ഞു. ജില്ലയിലെ 75 മണ്ഡലങ്ങളുടെ നേതൃത്വത്തില്‍ ആയിരത്തി എഴുപത്തി എട്ട് ബൂത്തുകളില്‍ നിന്നായി ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുടെ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കും. സമരാഗ്നിയോടനുബന്ധിച്ച് ഫെബ്രുവരി 26 ന് രാവിലെ 10 മണിക്ക് പത്തനംതിട്ട അബാന്‍ ഓഡിറ്റോറിയത്തില്‍ ജനകീയ ചര്‍ച്ച സദസ്സ് നടക്കും. സമൂഹത്തിന്‍റെ വിവിധ തുറകളില്‍ പ്രശ്നങ്ങള്‍ നേരിടുന്ന സാധാരണ പൊതുജനങ്ങള്‍, കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, വന്യമൃഗ ആക്രമണത്തിന്‍റെ ഇരകള്‍, ക്ഷേമപെന്‍ഷന്‍ ലഭിക്കാത്തവര്‍, വേതനം ലഭിക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍, ഓട്ടോ ടാക്സി തൊഴിലാളികള്‍, പ്രവാസികള്‍, ചെറുകിട, വഴിയോര കച്ചവടക്കാര്‍, വ്യവസായികള്‍, ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ ചര്‍ച്ച സദസ്സില്‍ കെ.പി.സി.സി പ്രസിഡന്‍റ് പ്രതിപക്ഷനേതാവ് എന്നിരുമായി സംവദിക്കും.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അഴിമതി, കെടുകാര്യസ്ഥത, ഭരണകൂട ഭീകരത എന്നിവയ്ക്കും, ദുര്‍ ഭരണങ്ങള്‍ക്കുമെതിരെയായി നടക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര ജില്ലയില്‍ ചരിത്ര സംഭവമായി മാറുമെന്ന് സ്വാഗത സംഘം ഭാരവാഹികളായ എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതി പ്രസാദ്, സാമുവല്‍ കിഴക്കുപുറം, ജോണ്‍സണ്‍ വിളവിനാല്‍, സജി കൊട്ടയ്ക്കാട് എന്നിവര്‍ പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൗജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൗജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാതൃഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരം കോർപ്പറേഷൻ പരാജയപ്പെട്ട കോർപ്പറേഷനായി മാറിയെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ പരാജയപ്പെട്ട കോർപ്പറേഷനായി മാറിയെന്ന് വി ശിവൻകുട്ടി. ചട്ടങ്ങൾ...

കരിമണല്‍ സമ്പത്ത് സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്ന യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ജനങ്ങളെ ആകെ അണിനിരത്തി...

0
തിരുവനന്തപുരം: കേരള തീരത്തെ അമൂല്യമായ കരിമണല്‍ സമ്പത്ത് സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്ന...

പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂളില്‍ “തൂഫാൻ വൺ മില്യൻ ഗോൾ “

0
പത്തനംതിട്ട: പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂളിലെ എസ് പി സി,...

കൊൽക്കത്തയിൽ സംഭരണകേന്ദ്രത്തിന്റെ മേൽക്കൂര തകർന്നുവീണ് അപകടം

0
കൊൽക്കത്ത: കൊൽക്കത്തയിലെ താരതല പ്രദേശത്ത് നിർമാണത്തിലിരുന്ന സംഭരണകേന്ദ്രത്തിന്റെ മേൽക്കൂര തകർന്നുവീണ് അപകടം....