പാലക്കാട് : കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട പോലീസുകാരനെ സസ്പെന്റ് ചെയ്തു. പാലക്കാട് ഹേമാമ്പിക നഗർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ തച്ചങ്കാട് സ്വദേശി രവിദാസിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തത്. കേരളത്തിൽ കൊറോണ വൈറസ് വീണ്ടും വ്യാപിച്ചത് മുഖ്യമന്ത്രി പിണറായി വിജന്റെ നേതൃത്വത്തിൽ ഉള്ള സർക്കാരിന്റെ വീഴ്ചയാണെന്നാണ് രവിദാസ് ഫേയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
കൊറോണ വ്യാപനം പിണറായി സർക്കാരിന്റെ വീഴ്ച ; പോസ്റ്റിട്ട പോലീസുകാരന് സസ്പെൻഷൻ
RECENT NEWS
Advertisment