ഫെയ്സ് ബുക്ക് പ്രതിനിധി നേരിട്ട് ഹാജരാകണം ; സ്വരം കടുപ്പിച്ച് പാർലമെന്ററി സമിതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കോൺഗ്രസ് എംപി ശശി തരൂർ നേതൃത്വം നല്‍കുന്ന ഐടി പാർലമെന്ററി സമിതി ഫെയ്സ് ബുക്ക്  പ്രതിനിധിയോടു നേരിട്ടു ഹാജരാകാൻ നിര്‍ദേശിക്കും. പൗരാവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും സമൂഹമാധ്യമം ദുരുപയോഗിക്കുന്നതു തടയുകയും ചെയ്യുന്നതിനുള്ള കമ്പനിയുടെ നയങ്ങൾ വിശദീകരിക്കണം. വെർച്വൽ കൂടിക്കാഴ്ചയ്ക്കുള്ള അഭ്യർഥന സമിതി നിരസിച്ചു.

കൂടിക്കാഴ്ചയുടെ തീയതി നിശ്ചയിച്ചിട്ടില്ല. ഫെയ്സ്ബുക്ക് പ്രതിനിധിക്ക് കോവിഡ് വാക്സീൻ നൽകാൻ സമിതി നിർദേശിച്ചതായി റിപ്പോർട്ട് ചെയ്തു. ഫെയ്സ്ബുക്കിന് പുറമെ ഗൂഗിൾ, യൂട്യൂബ് എന്നീ കമ്പനികളുടെ പ്രതിനിധികളെയും സമിതി വിളിച്ചുവരുത്തും. ഫെയ്സ്ബുക്കിന്റെ ആന്റി കോവിഡ് പോളിസി പ്രകാരം നേരിട്ട് ഹാജരാകുന്നതിന് അവർ ബുദ്ധിമുട്ട് അറിയിച്ചിരുന്നു. എന്നാൽ പ്രതിനിധി നേരിട്ടു തന്നെ എത്തണമെന്ന് സമിതി നിലപാടെടുത്തു.

വാക്സീന്‍ ആവശ്യമുണ്ടെങ്കിൽ പാർലമെന്ററി സെക്രട്ടറിയറ്റ് അത് ഏര്‍പ്പാടാക്കാമെന്ന് ശശി തരൂർ പറഞ്ഞു. ഇന്ത്യയിൽ ഇവിടുത്തെ നിയമങ്ങൾ അനുസരിക്കണമെന്ന് സമിതി വെള്ളിയാഴ്ച ട്വിറ്ററിന് നിര്‍ദേശം നൽകിയിരുന്നു. അംഗങ്ങളുടെ ചോദ്യത്തിന് ട്വിറ്റർ അവ്യക്തമായ മറുപടികളാണു നൽകിയതെന്നു വിവരമുണ്ട്. പുതിയ ഐടി നിയമങ്ങൾ നടപ്പാക്കാത്തതിനാൽ ട്വിറ്ററിന് ഇന്ത്യയിലെ നിയമ പരിരക്ഷ നഷ്ടമായതായി കേന്ദ്രസർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....