ഗുജറാത്തില്‍ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം ; ആറു പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഗാന്ധിനിഗര്‍ : ഗുജറാത്തിലെ ബറൂച്ച്‌ ജില്ലയിലെ ദഹേജ് വ്യാവസായിക മേഖലയില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ ആറു പേര്‍ മരിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓര്‍ഗാനിക് കെമിക്കല്‍ കമ്പനി ഫാക്ടറിയിലെ ആറ് തൊഴിലാളികള്‍ പൊള്ളലേറ്റ് മരിച്ചതായി പോലീസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ബറൂച്ച്‌ ജില്ലയിലെ ഇതേ സ്ഥലത്തെ രാസവസ്തു നിര്‍മ്മാണ യൂണിറ്റിനുള്ളിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു തൊഴിലാളി കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അഹമ്മദാബാദില്‍ നിന്ന് 235 കിലോമീറ്റര്‍ അകലെ ദഹേജ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന യൂണിറ്റില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കൊല്ലപ്പെട്ട് ആറ് പേരും ഒരു റിയാക്ടറിന് സമീപം ജോലി ചെയ്യുകയായിരുന്നു, ഇത് സോള്‍വെന്റ് വാറ്റിയെടുക്കല്‍ പ്രക്രിയയില്‍ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ ഫാക്ടറിയില്‍ തീപിടിത്തമുണ്ടായി. മൃതദേഹങ്ങള്‍ പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. തീയും നിയന്ത്രണ വിധേയമാക്കി. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കുപറ്റിയില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...