ജോസഫൈന്റെ വിയോഗം വിശ്വസിക്കാനാകാത്തതെന്ന് കെ കെ ശൈലജ

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : വനിതാ കമ്മീഷന്‍ മുന്‍ അദ്ധ്യക്ഷയായ ജോസഫൈന്റെ വിയോഗം വിശ്വസിക്കാനാകാത്തതെന്ന് കെ.കെ ശൈലജ. അപരിഹാര്യമായ നഷ്ടമാണ് ഉണ്ടായതെന്നും പുറമേ കാര്‍ക്കശ്യ സ്വഭാവമായി തോന്നുമെങ്കിലും സഖാക്കളോടും വേദനയനുഭവിക്കുന്ന ജനങ്ങളോടും വളരെയേറെ സ്‌നേഹവും ആര്‍ദ്രതയും കാണിക്കുന്ന വ്യക്തിയായിരുന്നു അവരെന്നും ശൈലജ ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
വിശ്വസിക്കാനാവാത്ത വിയോഗമാണ് സഖാവ് എം.സി ജോസഫൈന്‍ന്റേത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ഇന്നലെ ഉച്ചയോടെയാണ് കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് സഖാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ഞങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ അടുത്തടുത്ത സീറ്റുകളിലായിരുന്നു പ്രതിനിധികളായി ഇരുന്നത്. ഇന്നലെ ഉച്ചവരെയും വിവിധ കാര്യങ്ങളെ കുറിച്ച്‌ ചര്‍ച്ച ചെയ്തു കൊണ്ടിരുന്ന സഖാവ് പെട്ടെന്ന് വിടവാങ്ങുമെന്ന് പ്രതീക്ഷിക്കാനേ കഴിഞ്ഞില്ല.

ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണത്തിന് പിരിഞ്ഞപ്പോഴാണ് സഖാവിന് ക്ഷീണം അനുഭവപ്പെട്ടതും ആശുപത്രിയിലേക്ക് മാറ്റിയതും, പിന്നീട് ഐസിയുവിലേക്കും മറ്റേണ്ടിവന്നു. ഇന്ന് സഖാവ് നമ്മളോട് വിടവാങ്ങുകയും ചെയ്തു. കാര്‍ക്കശ്യവും തന്റേടവുമുള്ള മികച്ച സംഘടനാ പ്രവര്‍ത്തകയായിരുന്നു അവര്‍. പുറമേ കാര്‍ക്കശ്യ സ്വഭാവമായി തോന്നുമെങ്കിലും സഖാക്കളോടും വേദനയനുഭവിക്കുന്ന ജനങ്ങളോടും വളരെയേറെ സ്‌നേഹവും ആര്‍ദ്രതയും കാണിക്കുന്ന സഖാവായിരുന്നു എംസി ജോസഫൈന്‍.

സ്ത്രീകളെ സംഘടിപ്പിക്കുന്നതിനും രാഷ്ട്രീയമായി ഉന്നത നിലവാരമുള്ളവരാക്കി മാറ്റാനും ആശയവല്‍ക്കരിക്കുന്നതിനും നിര്‍ബന്ധം കാണിച്ച ഒരാളാണ് സഖാവ്. അഖിലേന്ത്യാ ജഹാധിപത്യ മഹിളാ അസോസിയേഷന്‍ സ്ഥാപക നേതാക്കളില്‍ ഒരാളായ എംസി ജോസഫൈന്‍ വ്യത്യസ്തങ്ങളായ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ചിട്ടുണ്ട്. സഖാവ് ജോസഫൈന്‍ സംസ്ഥാന പ്രസിഡന്റും ഞാന്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് പരസ്പര ധാരണയോടെ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ കഴിഞ്ഞിരുന്നു.

പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം എന്നതിന് പുറമെ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയായും, വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍മാനായും, എറണാകുളം ജിസിഡിഎ ചെയര്‍മാനായുമൊക്കെയായി സഖാവ് പ്രവര്‍ത്തിച്ചിട്ടുണ്ട്. സാമൂഹ്യ രാഷ്ട്രീയമേഖലകളില്‍ നിറഞ്ഞ് നിന്ന വ്യക്തിത്വമാണ് സഖാവ് എം.സി ജോസഫൈന്‍. സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിന് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് സഖാവ് ജോസഫൈന്‍ സ്വീകരിച്ചത്. സഖാവിന്റെ ഭര്‍ത്താവ് സഖാവ് മത്തായി കഴിഞ്ഞ വര്‍ഷം അന്തരിച്ചതിന് ശേഷം വലിയ മാനസിക പ്രയാസമാണ് സഖാവ് അനുഭവിച്ചിരുന്നത്. ശാരീരികമായ ചില അസ്വസ്ഥതകളും സഖാവിനെ പിന്‍തുടര്‍ന്നിരുന്നു. അപരിഹാര്യമായ നഷ്ടമാണ് സഖാവിന്റെ വേര്‍പാട് മൂലം ഉണ്ടായത്. കുടുംബാംഗങ്ങളോടും സഖാക്കളോടും നാട്ടുകാരോടുമൊപ്പം ദുഃഖത്തില്‍ പങ്ക് ചേരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...