ടൂറിസ്റ്റ് ബസില്‍നിന്ന് എക്സൈസ് സംഘം 82 കിലോ കഞ്ചാവ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ഒഡിഷയില്‍നിന്ന് പെരുമ്പാവൂരിലേക്ക് അന്തര്‍ സംസ്ഥാന തൊഴിലാളികളെ കൊണ്ടുപോകുകയായിരുന്ന ടൂറിസ്റ്റ് ബസില്‍നിന്ന് എക്സൈസ് സംഘം 82 കിലോ കഞ്ചാവ് പിടികൂടി. ഡ്രൈവര്‍മാരായ എറണാകുളം ആലുവ സ്വദേശി ബിനീഷ് (39), തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി പ്രതീഷ് (40), ഒഡിഷ സ്വദേശികളായാ രാജേഷ് ദിഗാല്‍ (20), മൗമില ദിഗാല്‍ (31), സുജിത്ത്കുമാര്‍ (31) എന്നിവരെ അറസ്റ്റ് ചെയ്തു. ബസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് അസി.എക്സൈസ് കമീഷണര്‍ എം.രാകേഷിന്റെ നേതൃത്വത്തില്‍ വാളയാര്‍ എക്സൈസ് ചെക്ക്പോസ്റ്റ് പാര്‍ട്ടിയും പാലക്കാട് എക്സൈസ് സ്പെഷല്‍ സ്ക്വാഡും പറളി എക്സൈസ് റേഞ്ച് സംഘവും തൃത്താല റേഞ്ച് ടാസ്ക് ഫോഴ്സും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.

കേരള രജിസ്ട്രേഷന്‍ ബസില്‍നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതികളെ ചോദ്യം ചെയ്തതില്‍നിന്ന് കഞ്ചാവ് ഒഡിഷയില്‍നിന്ന് പെരുമ്പാവൂരിലേക്ക് കടത്തിക്കൊണ്ടുപോകുന്നതാണെന്നും പെരുമ്ബാവൂരിലെ മൊത്ത വില്‍പനക്കാര്‍ക്ക് നല്‍കാനാണെന്നും വെളിപ്പെട്ടു. പ്രതികളെ തുടര്‍നടപടികള്‍ക്കായി പാലക്കാട് റേഞ്ച് ഓഫിസില്‍ ഹാജരാക്കി. വാഹന പരിശോധനയില്‍ അസി.എക്സൈസ് കമീഷണര്‍ എം.രാകേഷ്, എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ കെ.ആര്‍ അജിത്ത്, സിജോ വര്‍ഗീസ്, എന്‍.നൗഫല്‍, പ്രിവന്റിവ് ഓഫിസര്‍മാരായ എ.ജയപ്രകാശന്‍, പി.എന്‍ സനില്‍, ജിഷു ജോസഫ്, ജയരാജന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ.അഭിലാഷ്, ആര്‍.പ്രത്യൂഷ്, എം.പ്രമോദ്, സ്റ്റാലിന്‍ സ്റ്റീഫന്‍, രജിത്ത്, അരവിന്ദാക്ഷന്‍, ജ്ഞാനകുമാര്‍, സുഭാഷ്, അനൂപ്, ബിജു, വിനു, പ്രസാദ്, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ ലിസി, ഡ്രൈവര്‍ കണ്ണദാസന്‍ എന്നിവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്തെസർക്കാർ വകുപ്പുകളിൽ 27.48 കോടിയുടെ ക്രമക്കേടുകൾ : സിഎജി റിപ്പോർട്ട്

0
തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് വിവിധ വകുപ്പുകളിലായി 27.48 കോടി...

കർഷക സംഘo ഏഴുമറ്റൂർ ഏരിയ സമ്മേളനം ചെറുകോൽപ്പുഴയിൽ നടന്നു

0
ചെറുകോൽപ്പുഴ: കർഷക സംഘo ഏഴുമറ്റൂർ ഏരിയ സമ്മേളനം ചെറുകോൽപ്പുഴയിൽ കർഷക സംഘo...

കേരളത്തിലെ പൊതുഗതാഗത വികസനത്തിന് കേന്ദ്രത്തിന്റെ പിന്തുണ : മന്ത്രി നിതിൻ ഗഡ്കരിയുമായി സി.പി. ജോൺ...

0
ന്യുഡല്‍ഹി: പൊതുഗതാഗത വികസനത്തിന് കേന്ദ്രത്തിന്റെ പിന്തുണ തേടി കേന്ദ്ര ഗതാഗത മന്ത്രി...

വെനസ്വേലയിൽ ഇരട്ട ഭൂകമ്പം – തീവ്രത 7.2, 7.5 : ഇതുവരെ 235...

0
ലാ ഗ്വെയ്‌റ (വെനസ്വേല): വെനസ്വേലയെ ദുരിതത്തിലാക്കിയ ഇരട്ട ഭൂകമ്പങ്ങളിൽ മരിച്ചവരുടെ എണ്ണം...