കൈ ഞൊട്ടയൊടിച്ചാല്‍ എല്ലുകള്‍ തേയുമോ?

For full experience, Download our mobile application:
Get it on Google Play

കൈ വിരലുകളുടെ ഞൊട്ട ഒടിയ്ക്കുന്നത് നമുക്ക് പലര്‍ക്കുമുള്ള ശീലമാണ്. വെറുതേയിരിയ്ക്കുമ്പോഴോ അല്ലാത്തപ്പോഴോ യാദൃശ്ചികമായി ചെയ്യുന്ന ഒന്നാണ് വിരലിന്റെ ഞൊട്ടയൊടിയ്ക്കല്‍. ചിലര്‍ക്ക് ഞൊട്ടയൊടിയ്ക്കുമ്പോള്‍ കേള്‍ക്കുന്ന ശബ്ദം ഒരു രസമായിരിയ്ക്കും. ചിലര്‍ക്ക് ഇത് ചെയ്യുമ്പോള്‍ ടെന്‍ഷന്‍ കുറഞ്ഞ് കിട്ടും. ചിലര്‍ക്കാകട്ടെ ഈ ശബ്ദം കേള്‍ക്കുന്നത് ഇഷ്ടവുമായിരിയ്ക്കില്ല. ഇത്തരത്തില്‍ ഞൊട്ടയൊടിയ്ക്കുമ്പോള്‍ വിരല്‍ ഒടിയും എന്നെല്ലാം പറയുന്നവരുമുണ്ടാകും. വാസ്തവത്തില്‍ ഞൊട്ടയൊടിയ്ക്കുമ്പോള്‍ എല്ലിനോ വിരലിനോ ദോഷം വരുമോ.

ശരീരത്തിലെ വിരല്‍ ഉള്‍പ്പെടെയുള്ള ജോയന്റുകള്‍ ചേരുന്നിടത്ത് ഒരു ഫ്‌ളൂയിഡ് കൂടിയുണ്ടാകും. ഇത് സൈനോവില്‍ ഫ്‌ളൂയിഡ് എന്നാണ് അറിയുന്നത്. ഇത് ജോയന്റുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. ഈ ഫ്‌ളൂയിഡുകളില്‍ പല വാതകങ്ങളും അടങ്ങിയിട്ടുണ്ട് നാം ഞൊട്ടയൊടിയ്ക്കുമ്പോള്‍ ഈ ഫ്‌ളൂയിഡിലെ പ്രഷര്‍ കുറയുകയും ഇത് വായു കുമിളയായി മാറുകയും ചെയ്യുന്നു. ഇതാണ് ഞൊട്ടയൊടിയ്ക്കുമ്പോഴുണ്ടാകുന്ന ശബ്ദമായി കേള്‍ക്കുന്നത്. ഈ കുമിള വീണ്ടും ആ ഫ്‌ളൂയിഡിലേയ്ക്ക് അലിഞ്ഞു ചേരാന്‍ ഏതാണ്ട് 20 മിനിറ്റെടുക്കും. ഇതിനാല്‍ ഇത്രയും സമയം വീണ്ടും ഞൊട്ടയൊടിച്ചാല്‍ ശബ്ദമുണ്ടാകില്ല. ഇത് അലിഞ്ഞു ചേര്‍ന്നാല്‍ വീണ്ടും ശബ്ദമുണ്ടാകും. ഇത്തരം ഫ്‌ളൂയിഡ് ഉള്ളിടത്തെല്ലാം ഈ ശബ്ദം കേള്‍ക്കാം. ഷോള്‍ഡറിലും കഴുത്ത് തിരിയ്ക്കുമ്പോഴുമെല്ലാം ചിലപ്പോള്‍ ഈ ശബ്ദം കേള്‍ക്കുന്നതിന്റെ കാരണം ഇതാണ്.

ഇത്തരം ശബ്ദം എല്ലുതേയ്മാനമുണ്ടാക്കുമോയെന്ന ഭയം പലര്‍ക്കുമുണ്ട്. ഇത്തരം സംശയം പലര്‍ക്കുമുണ്ട്. ഇതിനാല്‍ 50 വര്‍ഷമെടുത്ത് അമേരിക്കയിലെ ഡോണാള്‍ഡ് എന്ന ഡോക്ടര്‍ ഇതെക്കുറിച്ച് പഠനം നടത്തി. അദ്ദേഹത്തിന്റെ ഇടതു കയ്യില്‍ അദ്ദേഹം തുടര്‍ച്ചയായി ഞൊട്ടയൊടിച്ചു. 365000 തവണ അദ്ദേഹം ഇതുപോലെ ഞൊട്ടയൊടിച്ചു. അതേ സമയം വലതു കയ്യില്‍ ഇത് ചെയ്തില്ല. ഈ വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം റിപ്പോര്‍ട്ടും നല്‍കി. രണ്ട് കൈകളിലേയും എല്ലുകള്‍ ഒരേ പോലെയാണ്. അതായത് ഞൊട്ടയൊടിച്ചത് കൊണ്ട് പ്രത്യേകിച്ച് ഒരു മാറ്റവും എല്ലുകള്‍ക്ക് സംഭവിച്ചിട്ടില്ല.

നമ്മുടെ സന്ധികളിലും മറ്റും തുടര്‍ച്ചയായി കേള്‍ക്കുന്ന ചില ശബ്ദങ്ങള്‍, ഉദാഹരണത്തിന് നാം പടികള്‍ കയറുമ്പോള്‍ കാല്‍മുട്ടിലുണ്ടാകുന്ന ചില ശബ്ദങ്ങളും മറ്റും എല്ലുതേയ്മാനം സംഭവിയ്ക്കുന്നതിന്റെ നേരത്തെയുള്ള ലക്ഷണങ്ങളായി എടുക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതു പോലെ കഴുത്ത് തിരിയ്ക്കുമ്പോള്‍ കേള്‍ക്കുന്ന ശബ്ദം, നട്ടെല്ലില്‍ കേള്‍ക്കുന്ന ശബ്ദം, കാല്‍മുട്ടുകളില്‍ തുര്‍ച്ചയായി കേള്‍ക്കുന്ന ശബ്ദം എല്ലാം സന്ധിതേയ്മാനം സംഭവിയ്ക്കുന്നതിന്റെ സാധ്യത കൂടിയാണെന്ന് പറയാം. അതായത് വലിയ ഭാരം താങ്ങുന്ന സന്ധിഭാഗങ്ങളില്‍ വരുന്ന ശബ്ദം. ഞൊട്ടയൊടിയ്ക്കുമ്പോള്‍ ശബ്ദം കേള്‍ക്കുന്നതിന് പകരം വേദനയുണ്ടാകുന്നുവെങ്കില്‍ ഇതുപോലെ ഞൊട്ടയൊടിയ്ക്കുമ്പോള്‍ വേദന കൂടുതലായി ഉണ്ടെങ്കില്‍ ഇത് റ്യുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് പോലുള്ള രോഗങ്ങളുടെ സൂചന കൂടിയാകാം. ഇതിനാല്‍ ഇത് ചെയ്യാതിരിയ്ക്കുന്നതാണ് നല്ലത്. ഇത്തരക്കാര്‍ ഞൊട്ടയൊടിയ്ക്കുമ്പോള്‍ വീക്കം കൂടുകയും ഇത് സന്ധികള്‍ക്ക് ദോഷം വരുത്തുകയും ചെയ്യുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമ ബംഗാളിലെ സാഹചര്യം നിരീക്ഷിച്ച് ബിജെപി നേതൃത്വം ; തൃണമൂൽ വിമതരെ പാർട്ടിയിലേക്ക് ക്ഷണിക്കില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി...

ദില്ലി തീപിടുത്തം : വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ

0
ദില്ലി: ദില്ലിയിലെ ഹോട്ടലിലെ തീപിടിത്തത്തിൽ വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ....

ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം ; പത്ത് രോഗികൾ മരിച്ചെന്ന് റിപ്പോർട്ട്

0
പട്‌ന: ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം ഉണ്ടായി. അപകടത്തിൽ 10 രോഗികൾ...

ഓപ്പറേഷന്‍ തൂഫാന്‍ ; അറസ്റ്റിലായത് 137 പേര്‍

0
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിവ്യാപനത്തിനെതിരായ സര്‍ക്കാരിന്റെ ഓപ്പറേഷന്‍ തൂഫാനില്‍ നടന്നത് വ്യാപക തിരച്ചില്‍....