Thursday, July 18, 2024 10:30 pm

യുവാവിന്റെ മരണം കൊലപാതകം ; സുഹൃത്തുക്കള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് തള്ളിയിട്ട് കൊന്നത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് പെരിങ്ങമ്മലയില്‍ യുവാവ് കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച സംഭവം കൊലപാതകം. ജില്ലാ കൃഷിത്തോട്ടത്തിലെ ജീവനക്കാരന്‍ സുഭാഷ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചത്. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തുക്കളായ രണ്ട് പ്രതികള്‍ ചേര്‍ന്ന് സുഭാഷിനെ കെട്ടിടത്തിന്റെ മുകളില്‍ നിന്നും തള്ളിയിട്ടതാണെന്ന് പോലീസ് പറഞ്ഞു.

സംഭവ്തതില്‍ ലോറി ഡ്രൈവര്‍ ബിജുവിനെയും കൂട്ടുപ്രതി സബിനെയും അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് താന്നിമൂട്ടിലെ ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ നിലയില്‍ സുഭാഷിനെ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ബിജു 25,000 രൂപ മരിച്ച സുഭാഷില്‍ നിന്നും കടംവാങ്ങിയിരുന്നു. ഈ പണം സുഭാഷ് തിരികെ ചോദിച്ചു. അന്നേ ദിവസം രാത്രി പണത്തെ ചൊല്ലി തര്‍ക്കമുണ്ടായി. ബിജുവും സഹായിയും കൂടി വീട്ടിനു മുകളില്‍ നിന്നും സുഭാഷിനെ താഴേക്ക് തള്ളിയിടുകയായിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

120 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ, പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പ്‌ കുടിശ്ശിക ഉൾപ്പെടെ...

0
തിരുവനന്തപുരം: പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പ്‌ വിതരണത്തിന്‌ 120 കോടി രൂപ അനുവദിച്ചതായി...

അവധിക്ക് ഇനി കളക്ടറെ കാക്കേണ്ട, പ്രധാനാധ്യാപകർക്ക് തീരുമാനിക്കാം ; സുപ്രധാന ഉത്തരവുമായി കോഴിക്കോട് കളക്ടർ

0
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ മഴ ശക്തമായതിന് പിന്നാലെ സുപ്രധാന തീരുമാനവുമായി കോഴിക്കോട്...

ഉത്തർപ്രദേശിലെ ഗോണ്ടയിൽ ട്രെയിൻ പാളം തെറ്റി ; രണ്ടുപേർ മരിച്ചെന്ന് റിപ്പോർട്ട്

0
ഉത്തർപ്രദേശ് : ഗോണ്ടയിൽ ട്രെയിൻ പാളം തെറ്റി, രണ്ടുപേർ മരിച്ചെന്ന് റിപ്പോർട്ട്....

2 ദിവസം, ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അപ്രതീക്ഷിത ഡ്രൈവ്, കണക്കുകൂട്ടൽ തെറ്റിയില്ല, പൂട്ട് 107 സ്ഥാപനങ്ങൾക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് രണ്ട് ദിവസത്തെ...