ഫഹദ് ഫാസില്‍ സിനിമയുടെ ചിത്രീകരണം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വിലക്കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ‘സി യു സൂണ്‍’ എന്ന് പേരിട്ടിരിക്കുന്ന ഫഹദ് ഫാസിലിന്റെ പുതിയ സിനിമയുടെ ചിത്രീകരണം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വിലക്കി. നിര്‍ദേശം മറികടന്ന് ചിത്രീകരണം ആരംഭിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഷൂട്ടിങ് നിര്‍ത്തിവെക്കാന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടത്. ചിത്രീകരണവുമായി മുന്നോട്ട് പോയാല്‍ കനത്ത നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ മുന്നറിയിപ്പ്. നിലവിലുള്ള ചിത്രങ്ങള്‍ പൂര്‍ത്തിയാകാതെ പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് ആരംഭിക്കരുതെന്ന നിര്‍ദേശമാണ് അണിയറ പ്രവര്‍ത്തകര്‍ ലംഘിച്ചിരിക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ ചിത്രീകരണം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത് ഒരു സിനിമയല്ലെന്നും ഡോക്യൂമെന്ററി  വിഭാഗത്തിലുള്ള വീഡിയോ ആണെന്നും നടന്‍ ഫഹദ് ഫാസില്‍ വ്യക്തമാക്കി. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ സംവിധായകന്‍. സംഭവവുമായി ബന്ധപ്പെട്ട് അമ്മ, ഫെഫ്ക സംഘടനകള്‍ക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കത്ത് അയച്ചിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സിനിമ മേഖല ഇന്‍ഡോര്‍ ഷൂട്ടിങ് ഈ അടുത്തകാലത്ത് ആരംഭിച്ചതേയുള്ളു. പുതിയ സിനിമകളുടെ ചിത്രീകരണം ഉടന്‍ വേണ്ടെന്നായിരുന്നു സിനിമാ സംഘടനകളുടെ കൂട്ടായ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാടന്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പന ; പത്തു പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട്ടെ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പനയുമായി ബന്ധപ്പെട്ട്...

തിരുവനന്തപുരത്ത് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു ; ആളെ തിരിച്ചറിഞ്ഞില്ല

0
തിരുവല്ലം : കഴക്കുടം കരോട് ദേശീയ പാതയിൽ വാഴമുട്ടം സിഗ്നലിന് സമീപം...

അത്തം പിറന്നു ; ഇനി പൂവിളിയുടെ പത്ത് നാൾ ; തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രക്ക്...

0
കൊച്ചി: സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി. അത്തം...

കോഴിക്കോട് പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം : ഒഴിവായത് വൻദുരന്തം ; ആളപായമില്ല

0
കോഴിക്കോട് : സൗത്ത് ബീച്ചിലെ പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം. അഗ്നിരക്ഷാസേനയുടെയും...