കാലിക്കറ്റ് സർവകലാശാലയിൽ നാലുവർഷ ബിരുദ കോഴ്സുകൾ നടപ്പാക്കുന്നതിൽ വീഴ്ച സംഭവിച്ചു ; ആരോപണവുമായി അധ്യാപക സംഘടനകൾ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കാലിക്കറ്റ് സർവകലാശാലയിൽ നാലു വ‍ർഷ ബിരുദ കോഴ്സുകൾ നടപ്പിലാക്കുന്നതിൽ വീഴ്ചയെന്ന ആരോപണവുമായി അധ്യാപക സംഘടനകൾ. നിലവിലെ മാനദണ്ഡ പ്രകാരമെങ്കിൽ വിദ്യാർഥികളുടെ ഭാവിയെ ഗുരുതരമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. കൂടിയാലോചനകളില്ലാതെയാണ് തിരക്കിട്ട തീരുമാനങ്ങളെന്നും കോൺഫെഡറേഷൻ ഓഫ് കേരള കോളേജ് ടീച്ചേഴ്സ് ഭാരവാഹികൾ വ്യക്തമാക്കി. വേണ്ടത്ര പഠനമോ ചർച്ചകളോ ഇല്ലാതെയാണ് നാലു വർഷ ബിരുദ കോഴ്സുകൾ തുടങ്ങാൻ പോകുന്നതെന്നാണ് അധ്യാപക സംഘടനകളുടെ പരാതി.

അധ്യാപക, വിദ്യാർഥി പ്രതിനിധികളോട് കൂടിയാലോചനകളുണ്ടയില്ലെന്നും ലീഗ് അനുകൂല അധ്യാപക സംഘടനകൾ വിമർശിച്ചു.  സെനറ്റിൽ ചർച്ച ചെയ്യാതെയാണ് നാലു വർഷ ബിരുധ കോഴ്സുകൾക്കുള്ള നിയമാവലിക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി അംഗീകാരം നൽകിയതെന്ന് ലീഗ് അനുകൂല സെനറ്റംഗങ്ങളും കുറ്റപ്പെടുത്തി. നാലു വർഷ ബിരുദ കോഴ്സുകൾ നടപ്പിലാക്കാനുള്ള തിരക്കിട്ട നീക്കവുമായി സർക്കാർ മുന്നോട്ട് പോകുമ്പോഴാണ് നടപ്പിലാക്കുന്നതിൽ വീഴ്ചയുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ സംഘടനകൾ രംഗത്ത് എത്തിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അട്ടപ്പാടിയിൽ ഭവാനിപ്പുഴയോരത്ത് മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം ; അന്വേഷണം ഊർജിതമാക്കി പോലീസ്

0
അട്ടപ്പാടി: അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് മൂന്ന് ചാക്കുകളിലായി യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ...

മെസ്സി വിവാദം ; അന്വേഷണ റിപ്പോര്‍ട്ടുകളുടെ പരിശോധന പൂര്‍ത്തിയാക്കി എസ്‌ഐടി ; സ്‌പോണ്‍സറുടെ മൊഴി...

0
തിരുവനന്തപുരം: മെസ്സിയെ കേരളത്തിലെത്തിക്കാനെന്ന പേരില്‍ നടന്ന സാമ്പത്തിക ഇടപാടുകളില്‍ വിശദമായ അന്വേഷണത്തിലേക്ക്...

ഹോർമുസിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് മുന്നറിയിപ്പുമായി ഇറാൻ ; മേഖലയിൽ പ്രവേശിക്കുന്ന കപ്പൽ...

0
ടെഹ്‌റാൻ : ഹോർമുസ് കടലിടുക്കിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ....

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയെ പീഡിപ്പിച്ചു

0
ലക്നൗ : വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ കൃഷിയിടത്തിൽ...