എറണാകുളം : എറണാകുളം മെഡിക്കല്‍ കോളേജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ ആരോഗ്യ വകുപ്പിന്‍റെ അന്വേഷണം പൂർത്തിയായി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഇന്ന് ആരോഗ്യ മന്ത്രിക്ക് റിപ്പോർട്ട് കൈമാറും. മൂന്നംഗ സമിതി അന്വേഷണ റിപ്പോർട്ട് ഇന്നലെ ഡയറക്ടർക്ക് കൈമാറി. കുട്ടിയുടെ കൈമാറ്റത്തില്‍ ഇടനിലക്കാരനായത് കുടുംബസുഹൃത്ത്. ജനന സര്‍ട്ടിഫിക്കറ്റ് തിരുത്തുകയെന്ന ദൗത്യമാണ് അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്‍റ് കെ. അനില്‍കുമാര്‍ ഏറ്റെടുത്തതെന്നും കണ്ടെത്തത്തിയിരുന്നു. ജനിച്ച് ആറാംദിവസം കുഞ്ഞിനെ ഏറ്റെടുത്തുവെന്ന് തൃപ്പൂണിത്തുറ സ്വദേശി അനൂപ് പോലീസിനോട് വ്യക്തമാക്കി. കുട്ടിയുടെ യഥാര്‍ത്ഥ മാതാപിതാക്കളെ അനൂപിനും അറിയാമായിരുന്നു.
വിവാഹിതനായ സുഹൃത്തില്‍ നിന്നാണ് അവിവാഹിതയായ യുവതി ഗര്‍ഭിണിയായത്. ഇവര്‍ക്ക് കുട്ടിയെ വളര്‍ത്താന്‍ കഴിയില്ലെന്ന് ഇടനിലക്കാരനായ സുഹൃത്ത് അറിയിച്ചതോടെ കുട്ടിയെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചു. ആറാം ദിവസം ആശുപത്രിയില്‍ നിന്ന് വിടുതല്‍ വാങ്ങിയതിന് പിന്നാലെ കുട്ടിയെ ഏറ്റെടുത്തു. ആശുപത്രിയില്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം യഥാര്‍ത്ഥ മാതപിതാക്കളുടെ പേരും മേല്‍വിലാസവുമായിരുന്നു ജനന സര്‍ട്ടിഫിക്കറ്റില്‍. ഇതില്‍ മാറ്റം വരുത്താനാണ് സംഗീത ഗ്രൂപ്പിലെ അംഗം കൂടിയായ മെഡിക്കല്‍ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് അനില്‍കുമാറിനെ സമീപിച്ചത്.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.





























