നാലര കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കട്ടപ്പന : വണ്ടന്‍മേട്ടില്‍ വില്‍പ്പനക്കായി സൂക്ഷിച്ച നാലര കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍. വണ്ടന്‍മേട്ടില്‍ പച്ചക്കറി കട നടത്തുന്ന തമിഴ്‌നാട് കമ്പം മാരിയമ്മന്‍കോവിലിന് എതിര്‍വശം താമസിക്കുന്ന ചുരുളിചാമി (75), ഇയാള്‍ക്ക് കഞ്ചാവ് വില്‍പനക്കായി എത്തിച്ചു നല്‍കിയിരുന്ന മേലെചിന്നാര്‍ പാറയില്‍ ജോച്ചന്‍ മൈക്കിള്‍ (45) എന്നിവരാണ് അറസ്റ്റിലായത്.

വണ്ടന്‍മേട് ഭാഗങ്ങളില്‍ സ്‌കൂള്‍, കോളേജ്ജ് കുട്ടികള്‍ ഉള്‍പ്പെടെ കഞ്ചാവിന് അടിമപ്പെടുന്നതായി നിരവധി പരാതികള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതെ തുടര്‍ന്ന് പ്രദേശത്ത് പോലീസ് പരിശോധന കര്‍ശനമാക്കുകയും ചെയ്തു. പ്രതികള്‍ ഉപയോഗിച്ചിരുന്ന മാരുതി ആള്‍ട്ടോ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വണ്ടന്‍മേട്ടില്‍ കുടുംബമായി വാടകയ്ക്ക് താമസിച്ചുവന്നിരുന്ന ചുരുളിച്ചാമി പച്ചക്കറി കച്ചവടത്തിന്‍റെ മറവിലാണ് കഞ്ചാവ് വില്‍പന നടത്തിവന്നത്. നേരത്തെ ഇയാള്‍ ഹാന്‍സ് കച്ചവടം നടത്തിയതിന് പോലീസിന്‍റെ പിടിയിലായിരുന്നു.

ചുരുളിച്ചാമിക്ക് കഞ്ചാവ് വില്‍പ്പന നടത്താന്‍ മൊത്തമായി കഞ്ചാവ് നല്‍കിയിരുന്ന ആളാണ് ജോച്ചന്‍. ഇയാള്‍ കമ്പംമെട്ട് ചെക്ക് പോസ്റ്റ് വഴിയാണ് സ്ഥിരമായി കഞ്ചാവ് കടത്തിയിരുന്നത്. നാട്ടിലെ മാന്യനായി നടിച്ചിരുന്ന ഇയാള്‍ സ്വയം ലഹരി ഉപയോഗിക്കാത്ത ആളാണ്. കഞ്ചാവ് വിറ്റുകിട്ടുന്ന പണംകൊണ്ട് ന്യൂസിലാന്‍ഡില്‍ പോയി സ്ഥിര താമസം ആക്കുവാനാണ് ഇയാള്‍ ലക്ഷ്യമിട്ടിരുന്നത്.

ഇയാള്‍ക്ക് കഞ്ചാവ് ലഭിക്കുന്നതിന്‍റെ ഉറവിടം അന്വേഷിക്കുമെന്ന് കട്ടപ്പന ഡിെവെ.എസ്.പി വി.എ. നിഷാദ് മോന്‍ അറിയിച്ചു. കമ്പംമെട്ട് ഐ.പി. എസ്.ച്ച്‌.ഒ വി.എസ്. അനില്‍കുമാര്‍, വണ്ടന്‍മേട് എസ്.ഐമാരായ ജയചന്ദ്രന്‍ നായര്‍, പി.വി. മഹേഷ്, എസ്.സി.പി.ഒ ബാബുരാജ്, സി.പി.ഒ സതീഷ് കുമാര്‍, വുമന്‍ സി.പി.ഒമാരായ വീണ, സൗമ്യ മോള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പി.എം ശ്രീ പ​ദ്ധതിയിലെ മുഖ്യമന്ത്രിയുടെ നിലപാടിൽ വിമർശനവുമായി കെ അനിൽകുമാർ

0
 തിരുവനന്തപുരം: പി.എം ശ്രീ പ​ദ്ധതിയിൽ സംസ്ഥാന സർക്കാർ ഭാഗമായി കഴിഞ്ഞുവെന്നും പിന്മാറാൻ...

പത്തനംതിട്ട ഓമല്ലൂരിലെ വൃദ്ധസദനത്തിൽ വച്ച് ഇടുക്കി സ്വദേശിയായ 17കാരന് ക്രൂരമർദ്ദനമെന്ന് പരാതി

0
പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരിലെ വൃദ്ധസദനത്തിൽ വച്ച് ഇടുക്കി സ്വദേശിയായ 17കാരന് ക്രൂരമർദ്ദനമെന്ന്...

കാസർ​ഗോഡ് ഉപ്പള വില്ലേജ് ഓഫീസിൽ വിജിലൻസ് റെയ്ഡ് ; കാഷ്വൽ സ്വീപ്പർ ശിവപ്രസാദ് പിടിയിൽ

0
കാസർ​ഗോഡ്: കാസർ​ഗോഡ് ഉപ്പള വില്ലേജ് ഓഫീസിൽ വിജിലൻസ് റെയ്ഡ്. രഹസ്യ വിവരത്തിൻ്റെ...

കോഴിക്കോട് യുവാവിനെയും യുവതിയെയും ആൾക്കൂട്ടം പരസ്യ വിചാരണ ചെയ്തു

0
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി നീലേച്ചു കുന്നിൽ ആൾക്കൂട്ട വിചാരണ. കാറിൽ ഇടിച്ച് നിർത്താതെ...