വ്യാജ വാക്‌സിനേഷന്‍ ആപ്ലിക്കേഷനുകള്‍ സ്വകാര്യ വിവരങ്ങള്‍ മോഷ്ടിക്കുന്നു

For full experience, Download our mobile application:
Get it on Google Play

ദില്ലി : കൊവിഡ് വാക്‌സിനേഷന്‍ സ്ലോട്ട് ബുക്ക് ചെയ്യാന്‍ ആലോചിക്കുന്നവര്‍ക്ക് വളരെ എളുപ്പത്തില്‍ ലഭ്യമാകുന്ന നിരവധി ആപ്പുകള്‍ നിലവിലുണ്ട്. എന്നാല്‍ അത് വ്യാജമാണോ എന്നു സ്ഥിരീകരിക്കണം. ഇല്ലെങ്കില്‍ അതു വലിയ പണി തരാന്‍ സാധ്യതയുണ്ട്. കൊവിഡ് വാക്‌സിനേഷന്‍ സ്ലോട്ടുകള്‍ ബുക്ക് ചെയ്യുന്നതിനോ വാക്‌സിനായി രജിസ്റ്റര്‍ ചെയ്യുന്നതിനോ ഉള്ള ഔദ്യോഗിക പ്ലാറ്റ്‌ഫോമായ കോവിന്‍ എന്ന പേരില്‍ വ്യാജ ആപ്ലിക്കേഷനുകള്‍ നിലവിലുള്ളതിനെക്കുറിച്ച് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടിഇന്‍) ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വൈറല്‍ എസ്എംഎസുകളിലൂടെയാണ് ആപ്ലിക്കേഷനുകള്‍ പ്രചരിക്കുന്നതെന്ന് സിഇആര്‍ടി റിപ്പോര്‍ട്ട് ചെയ്തു.

ഉപയോക്താക്കളുടെ ഫോണുകളിലേക്ക് ഒളിഞ്ഞുനോക്കുന്നതും ഉപയോക്താക്കളുടെ തന്ത്രപ്രധാനമായ വിവരങ്ങളിലേക്ക് നിയമവിരുദ്ധമായ പ്രവേശനം നേടുന്നതുമായ വ്യാജ കോവിന്‍ ആപ്ലിക്കേഷനുകളെക്കുറിച്ച് സിആര്‍ടിഇന്‍ ഉപയോക്താക്കളെ അറിയിച്ചിട്ടുണ്ട്. വാക്‌സിനായി രജിസ്റ്റര്‍ ചെയ്യുന്നതിന് ഉപയോക്താക്കള്‍ക്ക് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കണമന്ന് അവകാശപ്പെടുന്ന നിരവധി എസ്എംഎസുകള്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇവയെല്ലാം തന്നെ എപികെ കള്‍ നേരിട്ട് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നു. Covid-19.apk, vaci_regis.apk, myvaccine_v2.apk, cov-regis.apk, vccin-apply.apk. എന്നിങ്ങനെയാണ് ഇതില്‍ മിക്കതും വരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...