ടിക്കറ്റിന് നല്‍കിയ 10 രൂപ കള്ളനോട്ടെന്ന് പറഞ്ഞ് അപമാനിച്ചു ; കണ്ടക്ടര്‍ക്കെതിരെ പരാതി നല്‍കി യുവതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ടിക്കറ്റിന് നല്‍കിയ 10 രൂപ കള്ളനോട്ടെന്ന് പറഞ്ഞ് അപമാനിച്ച സംഭവത്തില്‍ കണ്ടക്ടര്‍ക്കെതിരെ പരാതി നല്‍കി യുവതി. കെ എസ് ആര്‍ ടി സി സൂപ്പര്‍ഫാസ്റ്റ് ബസില്‍ യാത്ര ചെയ്ത കൃഷി അസി. ഡയറക്ടറായ പഴയേരൂര്‍ അമാനിയ മന്‍സില്‍ അന്‍സി എം.സലിമാണ് കണ്ടക്ടര്‍ അപമാനിച്ചതായി പരാതി നല്‍കിയത്. പി. എസ്. സുപാല്‍ എംഎല്‍എ വഴി ഗതാഗത മന്ത്രിയ്ക്കാണ് പരാതി നല്‍കിയിരിക്കുന്നത്.

ഇന്നലെ രാവിലെ 8.10 ന് പത്തനംതിട്ട കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍നിന്ന് പുറപ്പെട്ട കോയമ്പത്തൂര്‍ സൂപ്പര്‍ഫാസ്റ്റില്‍ കയറിയ യുവതി ഏറ്റുമാനൂരിലേക്ക് 83 രൂപയുടെ ടിക്കറ്റ് എടുത്തു. നല്‍കിയ നോട്ടുകളിലെ 10 രൂപ കള്ളനോട്ടാണെന്നു പറഞ്ഞ് കണ്ടക്ടര്‍ അപമാനിക്കുകയും പോലീസില്‍ ഏല്‍പ്പിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

എന്നാല്‍ താന്‍ നല്‍കിയത് കള്ളനോട്ട് അല്ലെന്ന നിലപാടില്‍ അന്‍സി ഉറച്ചു നില്‍ക്കുകയും നിയമ നടപടിയില്‍ ഭയമില്ലെന്നു വ്യക്തമാക്കുകയും ചെയ്തതോടെ കണ്ടക്ടര്‍ നോട്ട് വാങ്ങിക്കുകയായിരുന്നു. പിതാവിന് പത്തനംതിട്ട ട്രഷറിയില്‍ നിന്നു ലഭിച്ച നോട്ടാണ് നല്‍കിയതെന്നും മന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ കെ ആര്‍ അജയന്‍ രാജി വെച്ചു

0
തിരുവനന്തപുരം: ദേശാഭിമാനിയിലെ കള്ളൻ വിജയൻ ലേഖന വിവാദത്തിന് പിന്നാലെ എഡിറ്റർ കെആർ...

ക്ഷേമ പെൻഷനിൽ പോലും യുഡിഎഫ് സർക്കാരിന് വലിയ വീഴ്ചയെന്ന് ബാലഗോപാൽ

0
കൊല്ലം: വിഴിഞ്ഞം പദ്ധതി തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അത് തങ്ങൾ...

ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന് ദേവസ്വം സെക്രട്ടറി രാജമാണിക്യം

0
തിരുവനന്തപുരം: ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന്...

ശ്രീരാമന്റെ അധിക്ഷേപം ബോഡി ഷെയ്മിങ്, പുലിക്കളിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി

0
തിരുവനന്തപുരം ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും...