25.1 C
Pathanāmthitta
Thursday, May 5, 2022 2:04 am

തെക്കന്‍ കുരിശുമല 65-ാം മഹാതീര്‍ഥാടനം 27 ന് കൊടിയേറും

തിരുവനന്തപുരം : രാജ്യാന്തര തീര്‍ഥാടന കേന്ദ്രമായ തെക്കന്‍ കുരിശുമല 65-ാം മഹാതീര്‍ഥാടനം 27 ന് കൊടിയേറും. മാര്‍ച്ച്‌ 27 മുതല്‍ ഏപ്രില്‍ 3 വരെ ഒന്നാം ഘട്ട തീര്‍ഥാടനവും പെസഹാ വ്യാഴമായ ഏപ്രില്‍ 14 നും ദുഃഖവെള്ളിയായായ 15 നും രണ്ടാം ഘട്ടതീര്‍ഥാടനവും നടക്കും. വിശുദ്ധ കുരിശ് കൂട്ടായ്മ പ്രേഷിതശക്തി എന്നതാണ് ഈ വര്‍ഷത്തെ തീര്‍ഥാടന സന്ദേശം.

ആഗോള കത്തോലിക്കാസഭ പ്രഖ്യാപിച്ചിരിക്കുന്ന സിനഡ് 2021-23 വിഷയത്തെ അധികരിച്ചാണ് ഈ വര്‍ഷത്തെ തീര്‍ഥാടന പരിപാടികള്‍ സംഘടി പ്പിച്ചിരിക്കുന്നതെന്ന് ഡയറക്ടര്‍ മോണ്‍. ഡോ. വിന്‍സന്റ് കെ. പീറ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജാതി മത ഭേദമന്യെ ലക്ഷക്കണക്കിനു പേര്‍ തീര്‍ഥാടനത്തിനായി എത്തുന്ന തെക്കന്‍ കുരിശുമലയില്‍ കോവിഡ് പ്രതിസന്ധിക്കു ശേഷം ആദ്യമായാണ് വിപുലമായ തീര്‍ഥാടന സൗകര്യങ്ങള്‍ ഇക്കുറി ഒരുക്കുന്നത്.

27ന് വൈകിട്ട് 4.15ന് സംഗമവേദിയില്‍ നെയ്യാറ്റിന്‍കര രൂപതാ മെത്രാന്‍ ഡോ. വിന്‍സന്റ് സാമുവല്‍ പതാക ഉയര്‍ത്തുന്നതോടെയാണ് തീര്‍ഥാടനത്തിനു തുടക്കമാകുക. 4.45 ന് സംഗമവേദിയില്‍ പ്രാരംഭ പൊന്തിഫിക്കല്‍ ദിവ്യബലിക്ക് മെത്രാന്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. അന്ന് ഉച്ചയ്ക്ക് 2ന് വെള്ളറടയില്‍ നിന്ന് കുരിശുമല സംഗമ വേദിയിലേക്കുള്ള സിനഡാത്മക കുരിശിന്റെ വഴിക്ക് മാര്‍ത്താണ്ഡം, കുഴിത്തുറ, പാറശാല, ചങ്ങനാശേരി, നെയ്യാറ്റിന്‍കര രൂപതകളിലെ യുവജന സംഘടനകള്‍ നേതൃത്വം നല്‍കും.

4 മണിക്ക് കുരിശുമല വിശുദ്ധ പത്താം പീയൂസ് ദേവാലയത്തില്‍ നിന്നു പതാകപ്രയാണം ആരംഭിക്കും. സംഗമവേദിയിലെ ദിവ്യബലിക്കു ശേഷം നെറുകയിലേക്കുള്ള ദിവ്യജ്യോതി പ്രയാണത്തിന് ഫാ. അജീഷ് ക്രിസ്തുദാസ് നേതൃത്വം നല്‍കും. നെറുകയില്‍ 6 മണിക്ക് പ്രാരംഭതീര്‍ഥാടന ദിവ്യബലി നടക്കും. 6.30 ന് സംഗമവേദിയില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം. ചെയ്യും. ബിഷപ് ഡോ. വിന്‍സന്റ് സാമുവല്‍ അധ്യക്ഷത വഹിക്കും.

തമിഴ്നാട് ഐടി മന്ത്രി മനോ തങ്കരാജ് മുഖ്യപ്രഭാഷണം നടത്തും. ഡോ.ശശിതരൂര്‍ എംപി, സി.കെ.ഹരീന്ദ്രന്‍ എംഎല്‍എ, ജെ.ജി. പ്രിന്‍സ് എംഎല്‍എ, വെള്ളറട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. രാജ്മോഹന്‍, മോണ്‍. ഡോ. വിന്‍സെന്റ് കെ. പീറ്റര്‍, ഫാ. അരുണ്‍കുമാര്‍, അന്‍സജിതാറസ്സല്‍, അഡ്വ.സി.റോബി, പഞ്ചായത്ത് അംഗ ങ്ങളായ കെ.ലീല, എം.രാജയ്യന്‍, സി.സ്റ്റാലിന്‍, എസ്.ജ്ഞാനദാസ് എന്നിവര്‍ പ്രസംഗിക്കും. 8 മണിക്ക് ഉണ്ടന്‍കോട് സാന്‍ജോ കമ്മ്യൂണിക്കേഷന്‍സിന്റെ ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം. 8.30 ന് തിരുവനന്തപുരം സര്‍ഗവീണ ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന ക്രിസ്തീയ സംഗീതാര്‍ച്ചന.

തീര്‍ഥാടന ദിവസങ്ങളില്‍ രാവിലെ 6 മണിക്ക് സംഗമവേദിയില്‍ പ്രഭാത വന്ദനവും സങ്കീര്‍ത്തന പാരായണവും ആരാധനാ ചാപ്പലില്‍ ദിവ്യ കാരുണ്യാശീര്‍വാദവും ദിവ്യബലിയും നടക്കും. നെറുകയില്‍ ദിവ്യബലി, കുരിശിന്റെ വഴി, വിശുദ്ധ കുരിശിന്റെ നവനാള്‍ എന്നിവ നടക്കും. 28ന് സംഗമവേദിയിലും നെറുകയിലും ആരാധനാചാപ്പലിലും നടക്കുന്ന വിവിധ ശുശ്രൂഷകള്‍ക്ക് റവ.ഡോ. ജോസ് റാഫേല്‍, ഫാ.ജോണി വടക്കന്‍ എം.എസ്.ഫാ.അജീഷ് ക്രിസ്തുദാസ്, റവ.ഡോ.അലോഷ്യസ് സത്യനേശന്‍, ഫാ.ജോയി മത്യാസ്, ഫാ.ആര്‍.എന്‍.ജിനു, തുടങ്ങിയവര്‍ മുഖ്യകാര്‍മികത്വം വഹിക്കും. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ ഒരു മണിവരെ സിനഡാത്മക ദൃശ്യാവിഷ്ക്കാരം നടക്കും.

തീര്‍ഥാടന ദിവസങ്ങളില്‍ മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലിഷ്, ലത്തീന്‍ ഭാഷകളില്‍ ദിവ്യബലികള്‍ ഉണ്ടായിരിക്കും. വൈകിട്ട് 6 മണിക്ക് സംഗമവേദിയില്‍ സിനഡാത്മകത സൗഹൃദത്തിന് എന്ന വിഷയത്തില്‍ കുട്ടികളുടെ സിനഡ് നടക്കും.ഫാ.രതീഷ് മാര്‍ക്കോസ് മോഡറേറ്റര്‍ ആയിരിക്കും. പെരുങ്കടവിള ബ്ലോക്ക് അംഗം ജെ.പി. ആനിപ്രസാദ് ഉദ്ഘാടനം ചെയ്യും. 8 മണിക്ക് പനച്ചമൂട് സെന്റ് ജൂഡ്സ് ക്രിയേഷന്‍സിന്റെ ഷോര്‍ട്ട് ഫിലിം കനിവിന്റെ തണല്‍മരം. 8.30 ന് തിരുവനന്തപുരം സിംഫണി ബീറ്റ്സിന്റെ ക്രിസ്തീയ സംഗീതാര്‍ച്ചന.

29ന് സംഗമവേദിയിലും ദിവ്യകാരുണ്യാരാധന ചാപ്പലിലും നെറുകയിലും നടക്കുന്ന വിവിധ ശുശ്രൂഷകള്‍ക്ക് ഫാ.വൈ.ജോയിസാബു, ഫാ.വിപിന്‍രാജ്, റവ.പി.ചന്ദ്രന്‍, ഫാ. അനീഷ്, മോണ്‍.വി.പി.ജോസ്, ഫാ.അരുണ്‍രാജ് എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും. വൈകിട്ട് 6 മണിക്ക് സിനഡാത്മകത വ്യക്തി മാഹാത്മ്യത്തിന് എന്ന വിഷയത്തില്‍ നടക്കുന്ന യുവജന സിനഡ് പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാല്‍ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. യുവജന ശുശ്രൂഷ ഡയറക്ടര്‍ ഫാ.അരുണ്‍കുമാര്‍ അധ്യക്ഷത വഹിക്കും. വിവിധ മേഖലകളില്‍ നിന്നുള്ള പ്രതിഭകള്‍ വിഷയങ്ങള്‍ അവതരിപ്പിക്കും.

8 മണിക്ക് ആനപ്പാറ ഹോളി ക്രോസ് ക്രിയേഷന്‍സിന്റെ ഷോര്‍ട്ട് ഫിലിം ചിറകില്ലാ പക്ഷികള്‍. 8.30ന് തിരുവനന്തപുരം മിസ്പ മോറിയ ഫെയ്ത് മ്യൂസിക് ബാന്‍ഡ് അവതരിപ്പിക്കുന്ന ക്രിസ്തീയ സംഗീതാര്‍ച്ചന. ചാപ്പലില്‍ 8.30ന് ദിവ്യകാരുണ്യ ആശീര്‍വാദം. 30ന് സംഗമവേദിയിലും ആരാധനാ ചാപ്പലിലും നെറുകയിലും നടക്കുന്ന വിവിധ ശുശ്രൂഷകള്‍ക്ക് വെരി.റവ.ഫാ.എം.കെ.ക്രിസ്തുദാസ്, ഫാ.ജിനുറോസ്, റവ.ലോഡ്‌വിന്‍ ലോറന്‍സ്, ഫാ.വര്‍ഗീസ് ഹൃദയദാസന്‍, മോണ്‍.ജി.ക്രിസ്തുദാസ്, ഫാ.ജിബിന്‍ രാജ്, ഫാ.ക്ലമന്റ് ബാല എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും. രാവിലെ 9 മണി മുതല്‍ ഒരു മണി വരെ സിനഡാത്മകത ദൃശ്യാവിഷ്ക്കാരം.

വൈകിട്ട് 6 മണിക്ക് സംഗമവേദിയില്‍ സിനഡാത്മകത മാനവികതയ്ക്ക് എന്ന വിഷയത്തില്‍ നടക്കുന്ന ജനറല്‍ സിനഡ് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ഡോ.ആര്‍.ബി.ഗ്രിഗറി മോഡറേറ്ററായിരിക്കും. ഫാ.ജോയി സാബു, സിസ്റ്റര്‍ ഷീബ, വിജയകുമാര്‍, എസ്.എസ്.മനു, എം.ബാബുദാസ്. മോഹനന്‍, ഷാജി വെള്ളരിക്കുന്ന്, ജെ.എം.ഷീജ എന്നിവര്‍ വിഷയാവതരണം നടത്തും. 8ന് വിഷ്വല്‍ഗാന ആല്‍ബം പ്രദര്‍ശനം. 8.30ന് നെടുമങ്ങാട് ക്രിസ്ത്യന്‍ വേവ്സ് അവതരിപ്പിക്കുന്ന ക്രിസ്തീയ സംഗീതാര്‍ച്ചന. ആരാധന ചാപ്പലില്‍ ദിവ്യകാരുണ്യ ആശീര്‍വാദം.

31ന് സംഗമവേദിയിലും ആരാധനാചാപ്പലിലും നെറുകയിലും നടക്കുന്ന വിവിധ ശുശ്രൂഷകള്‍ക്ക് ഫാ.അജു അലക്സ്, ഫാ.ഫിലിപ്, റവ.സി.ഡബ്ല്യു.ഗോഡ്ഫ്രെ വില്‍സന്‍, റവ. ലോര്‍ഡ്‌വിന്‍ ലോറന്‍സ്, ഫാ.ബിനു വര്‍ഗീസ്, ഫാ.ബി.ടി.അഖില്‍, ബ്രദര്‍ ജോണ്‍ വര്‍ഗീസ്, ബ്രദര്‍ ഷാജി ബോസ്കോ, ഫാ. മാനുവേല്‍ കരിപ്പോട്ട്, മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, ഫാ.ഡി.പി.കിരണ്‍ രാജ് എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും. വൈകിട്ട് 6 മണിക്ക് കുരിശുമല സ്ഥാപകന്‍ വെരി.റവ.ഫാ.ജോണ്‍ ബാപ്റ്റിസ്റ്റ് അനുസ്മരണ സമ്മേളനം സാംസ്കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും.

മോണ്‍ ജി.ക്രിസ്തുദാസ് അധ്യക്ഷത വഹിക്കും. എം.വിന്‍സന്റ് എംഎല്‍എ, ഫാ.മാനുവേല്‍ കരിപ്പോട്ട്, ജെ.ഷെന്‍കുമാര്‍, വി.പ്രദീപ്, ഫെമിന ബര്‍ളിന്‍ ജോയ്, സിസ്റ്റര്‍ സൂസമ്മ ജോസഫ്, ഡോ. പയസ്, രാജന്‍ അമ്പൂരി, മണി കടയാലുംമൂട്, ലൂയിസ് ഉപദേശി, സെല്‍വദാസ്, ബാബു ദിവ്യ ജോണ്‍, പി.വി.പ്രസാദ്, വി.ബിജുകുമാര്‍ എന്നിവര്‍ സന്ദേശം നല്‍കും. തിരുവനന്തപുരം കാരുണ്യ പ്രോഡക്‌ഷന്‍സിന്റെ വചനവീഥിയില്‍ എന്ന ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം. 8.30ന് തിരുവനന്തപുരം മെലഡി സിംഗേഴ്സിന്റെയും 10.30ന് തിരുവനന്തപുരം ശ്രുതിലയയുടെയും ക്രിസ്തീയ സംഗീതാര്‍ച്ചന. 8.30ന് ആരാധനാചാപ്പലില്‍ ദിവ്യകാരുണ്യ ആശീര്‍വാദം.

ഏപ്രില്‍ ഒന്നിന് സംഗമവേദിയിലും ആരാധനാചാപ്പലിലും നെറുകയിലും നടക്കുന്ന വിവിധ ശുശ്രൂഷകളില്‍ ഫാ.റോബിന്‍ സി.പീറ്റര്‍, ഫാ. ബി.ടി.അഖില്‍, റവ.ബി.എം.ശാലോം, വെരി.റവ.ഫാ.എസ്.എം.അനില്‍കുമാര്‍, വെരി.റവ.ഫാ.ബെന്നി ലൂക്കോസ്, മേജര്‍ ബി.സാലു, ഫാ.സജീവ് എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും.4.30 ന് സംഗമവേദിയില്‍ നടക്കുന്ന സീറോ മലങ്കര പൊന്തിഫിക്കല്‍ ദിവ്യബലിക്ക് മാര്‍ത്താണ്ഡം രൂപതാ മെത്രാന്‍ ഡോ.വിന്‍സന്റ് മാര്‍ പൗലോസ് മുഖ്യകാര്‍മികനായിരിക്കും. വൈകിട്ട് 6ന് നടക്കുന്ന വിശ്വ സാഹോദര്യ സംഗമം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ ഉദ്ഘാടനം ചെയ്യും.

വെരി.റവ.ഫാ.ഷാജ്കുമാര്‍ അധ്യക്ഷത വഹിക്കും. തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ കുമാരി ആര്യാ രാജേന്ദ്രന്‍ മുഖ്യസന്ദേശം നല്‍കും. ഐ.ബി.സതീഷ് എംഎല്‍എ, ഡോ.ജോര്‍ജ് ഓണക്കൂര്‍, സ്വാമി അശ്വതി തിരുനാള്‍, ജനാബ് പൂവച്ചല്‍ ഫിറോസ് ഖാന്‍ ബാഖ്‌വി, റവ.ജെ.ജയരാജ്, സാബു കുരിശുമല, എസ്.എന്‍.പ്രജിത്ത് എന്നിവര്‍ സന്ദേശം നല്‍കും. 8 മണിക്ക് തിരുവനന്തപുരം രാഗേന്ദു ഫിലിംസിന്റെ വിശുദ്ധ പാതയിലെ യാത്രക്കാര്‍ എന്ന ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം. 8.30 ന് തിരുവനന്തപുരം ആന്‍ ബെന്‍സന്‍ ടീം നയിക്കുന്ന ക്രിസ്തീയ സംഗീതാര്‍ച്ചന. 10.30 ന് വെഞ്ഞാറമൂട് സുധിലാലിന്റെ ഗസല്‍ സംഗീത നിശ. തുടര്‍ന്ന് നെയ്യാറ്റിന്‍കര രൂപത ജീസസ് യൂത്ത് നേതൃത്വം നല്‍കുന്ന ജാഗരണ പ്രാര്‍ഥന.

ഏപ്രില്‍ 2ന് സംഗമവേദിയിലും ആരാധനാ ചാപ്പലിലും നെറുകയിലും നടക്കുന്ന വിവിധ ശുശ്രൂഷകള്‍ക്ക് ഫാ.പി.ഇഗ്നേഷ്യസ്, റവ.ജെ.അനില്‍കുമാര്‍, റവ. ജെ.ഇബാസ് ഡാനിയേല്‍, വെരി റവ.മോണ്‍.റൂഫസ് പയസ് ലീന്‍, ഫാ. സേവ്യര്‍ ഷൈന്‍, ഫാ. ഷാജു സെബാസ്റ്റ്യന്‍, ഫാ. റ്റോജി പറമ്ബില്‍, ഫാ. ഷാജ്കുമാര്‍, വെരി റവ.ഫാ. ജോണ്‍ ജേസു രത്നം, ഫാ. മനോഹിയം സേവ്യര്‍ എന്നിവര്‍ മുഖ്യ കാര്‍മികരായിരിക്കും.1.30 ന് വെള്ളറട സ്വരധാര സ്കൂള്‍ ഓഫ് മ്യൂസിക് അവതരിപ്പിക്കുന്ന ക്രിസ്തീയ സംഗീതാര്‍ച്ചന. വൈകിട്ട് 6ന് സംഗമവേദിയില്‍ നടക്കുന്ന തീര്‍ഥാടന സമ്മേളനം വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. സി.കെ.ഹരീന്ദ്രന്‍ എംഎല്‍എ മുഖ്യസന്ദേശം നല്‍കും.

വിജയ് വസന്ത് എംപി., വി.കെ.പ്രശാന്ത് എംഎല്‍എ., ജി.സ്റ്റീഫന്‍ എംഎല്‍എ., ദളവായ് സുന്ദരം എംഎല്‍എ., രാജേഷ്കുമാര്‍ എംഎല്‍എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്കുമാര്‍, ജൂലിയറ്റ് ശേഖര്‍, എസ്.ജയന്തി, ഡോ.ടി.ജയിംസ് വിത്സന്‍, ആല്‍ഫട്ട് വിത്സന്‍, ടി.ജി.രാജേന്ദ്രന്‍, വി.എം.ഷിബു എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് പ്രതിഭകളെ ആദരിക്കല്‍ 8 മണിക്ക് ആനപ്പാറ ഹോളിക്രോസ് ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം നിഴല്‍ രൂപങ്ങള്‍. 8.30 ന് തിരുവനന്തപുരം സ്വരധാരയുടെ ക്രിസ്തീയ സംഗീതാര്‍ച്ചന. 9 മണിക്ക് ആരാധന ചാപ്പലില്‍ ജാഗരണ പ്രാര്‍ഥന. 10.30 ന് കുരിശുമല ഡിവൈന്‍ ബീറ്റ്സിന്റെ ക്രിസ്തീയ സംഗീതാര്‍ച്ചന.

ഏപ്രില്‍ 3ന് രാവിലെ 7ന് ഫാ. രതീഷ് മാര്‍ക്കോസിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി. സംഗമവേദിയില്‍ രാവിലെ 9ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്‌ ബിഷപ് മോസ്റ്റ് റവ. ഡോ. തോമസ് നെറ്റോയുടെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി. 11.30 ന് ലത്തീന്‍ ഭാഷയില്‍ ഡോ. ക്രിസ്തുദാസ് തോംസണ്‍ ദിവ്യബലി അര്‍പ്പിക്കും. 4ന് സംഗമവേദിയില്‍ മോണ്‍. ഡോ.വിന്‍സന്റ് കെ. പീറ്ററും നെറുകയില്‍ റവ. ഡോ.ആര്‍.ബി.ഗ്രിഗറിയും കാര്‍മികത്വം വഹിക്കും. 5.30 ന് സമാപന സമ്മേളനം വെള്ളറട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രാജ്മോഹന്‍ ഉദ്ഘാടനം ചെയ്യും. റൈറ്റ് റവ മോണ്‍. ജി.ക്രിസ്തുദാസ് അധ്യക്ഷത വഹിക്കും. റവ. ഡോ. അലോഷ്യസ് സത്യനേശന്‍, റവ. സിസ്റ്റര്‍ സ്റ്റെല്ല അന്റണി എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് പതാകയിറക്കല്‍.

രണ്ടാംഘട്ട തീര്‍ഥാടനവും വിശുദ്ധവാര തിരുകര്‍മ്മങ്ങളും ഏപ്രില്‍ 10 മുതല്‍ 16 വരെ നടക്കും. ഓശാന ഞായര്‍ തിരുകര്‍മ്മങ്ങള്‍ക്ക് ഫാ. രതീഷ് മാര്‍ക്കോസും പെസഹാ വ്യാഴത്തിലെ പാദക്ഷാളന ദിവ്യബലിക്ക് ഫാ. അരുണ്‍ കുമാറും നേതൃത്വം നല്‍കും. ദുഃഖ വെള്ളിയാഴ്ച കര്‍ത്താവിന്റെ പീഢാനുഭവ സ്മരണ കര്‍മ്മങ്ങള്‍ക്ക് മോണ്‍.വിന്‍സന്റ് കെ. പീറ്റര്‍ മുഖ്യകാര്‍മികത്വം വഹിക്കും. 16ന് വലിയ ശനിയാഴ്ച തിരുകര്‍മ്മങ്ങള്‍ക്ക് സംഗമവേദിയില്‍ ഫാ. അരുണ്‍കുമാര്‍ നേതൃത്വം നല്‍കും.

- Advertisment -
- Advertisment -
Advertisment
- Advertisment -

Most Popular