കുപ്പിവെള്ളം വാങ്ങാന്‍ 500 രൂപയുടെ കള്ളനോട്ട് ; പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാന്റീനില്‍ 500 രൂപയുടെ കള്ളനോട്ട് നല്‍കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍. മുള്ളൂര്‍ക്കര എസ്എന്‍ നഗറില്‍ പറക്കുന്നത്ത് വീട്ടില്‍ സുനില്‍ (32) ആണ് പിടിയിലായത്. സെപ്തംബര്‍ നാലിനാണ് മെഡിക്കല്‍ കോളജ് ആശുപത്രിയുടെ കാന്റിനില്‍ മൂന്ന് അംഗ സംഘം 500 രൂപയുടെ കള്ളനോട്ടുമായി എത്തിയത്. സംഘം കുപ്പിവെള്ളം വാങ്ങാന്‍ നല്‍കിയത് 500 രൂപയുടെ കള്ളനോട്ടാണെന്ന് മനസിലായതോടെ കാന്റിന്‍ ജീവനക്കാര്‍ ഇവരെ തടഞ്ഞ് വയ്ക്കുകയായിരുന്നു. ഇതിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ കാന്റീന്‍ ജീവനക്കാരും നാട്ടുകാരും ആശുപത്രി സുരക്ഷ ജീവനക്കാരും ചേര്‍ന്ന് പിന്‍തുടര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചതോടെ കേസിലെ മുഖ്യപ്രതിയായ സുനില്‍ ഒളിവില്‍ പോവുകയായിരുന്നു. സുനിലിന്റെ കൈവശത്ത് നിന്ന് സ്‌കാനറും ലാപ്ടോപ്പും പിടിച്ചെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. സുനിലിന്റെ വീട്ടില്‍ വച്ചണ് കള്ളനോട്ട് അടിച്ചത്. മുമ്പ് പിടിയിലായ ജിഷ്ണുവാണ് നോട്ടടിക്കുള്ള സാങ്കേതികസംവിധാനങ്ങള്‍ തയ്യാറാക്കിയത്. ഉപകരണങ്ങള്‍ സുനിലും നല്‍കി. മറ്റു പ്രതികളുടെ സഹായത്തോടെ നോട്ടുകള്‍ വിപണിയിലും ഇറക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...