വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് : രണ്ടാം പ്രതി അബിൻ സി രാജ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി ; വ്യാജ ഡിഗ്രി കേസിൽ രണ്ടാം പ്രതി അബിൻ സി രാജ് പിടിയിൽ. കൊച്ചി വിമാനത്താവളത്തിൽ വച്ചാണ് അബിൻ പിടിയിലായത്. കായംകുളം പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കായംകുളത്തെ വ്യാജ ഡിഗ്രി കേസിൽ ഒന്നാം പ്രതി നിഖിൽ തോമസിന് ഡിഗ്രി സർട്ടിഫിക്കറ്റ് കൊടുത്തത് രണ്ടാം പ്രതി അബിൻ സി രാജായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇയാൾക്കെതിരെ കേസെടുത്തത്. നാട്ടിലെത്തിയില്ലെങ്കിൽ പോലീസ് റഎഡ് കോർണർ നോട്ടിസ് നൽകുമെന്ന വിവരം അറിയിച്ചിരുന്നു. തുടർന്നാണ് അബിൻ ഇന്ന് വൈകീട്ട് ഏഴ് മണിക്കും എട്ട് മണിക്കുമിടെ പോലീസ് കസ്റ്റഡിയിലെടുത്തത്.

നിരവധി പേർക്ക് അബിൻ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്നാണ് വിവരം. മുൻപ് എസ്എഫ്‌ഐയുടെ ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കായംകുളം എസ്എഫ്‌ഐയുടെ ഏരിയ പ്രസിഡന്റുമായിരുന്നു അബിൻ. രണ്ട് വിദ്യാർത്ഥിനികളുടെ പരാതിയെ തുടർന്ന് പാർട്ടി ഇയാൾക്കെതിരെ അച്ചടക്ക നടപടിയെടുത്തിരുന്നു. തുടർന്ന് ഉത്തർ പ്രദേശിൽ മാതാവിനൊപ്പമായിരുന്നു താമസം. ഒന്നര വർഷം മുൻപാണ് അബിൻ മാലിയിലേക്ക് പോയത്. മാലിദ്വീപിൽ അധ്യാപകനായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ കോഴി ഫാമിൽ വെള്ളം കയറി

0
കണ്ണൂർ : കനത്ത മഴയിൽ കോഴി ഫാമിൽ വെള്ളം കയറി 6300...

വാർത്താസമ്മേളനം നടത്തുന്നതിനിടെ പപ്പു യാദവ് എംപിക്കു നേരെ ചെരിപ്പേറ്

0
ന്യൂഡൽഹി : വാർത്താ സമ്മേളനം നടത്തുന്നതിനിടെ ലോക്സഭാ എംപി പപ്പു...

​കണ്ഠരര് ബ്രഹ്മദത്തന് ഉപദേശവുമായി ഹൈക്കോടതി; ഉത്തരവാദിത്വങ്ങളിൽ ജാഗ്രത വേണമെന്ന് നിർദ്ദേശം

0
കൊച്ചി: ശബരിമല തന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട കണ്ഠരര് ബ്രഹ്‌മദത്തന് ഹൈക്കോടതിയുടെ ഉപദേശം. ക്ഷേത്രത്തിന്റെ...

താമരശ്ശേരി ചുരത്തിൽ ബോലേറോ ജീപ്പ് നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചു

0
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ വാഹനാപകടം. ഒമ്പതാം വളവിന് താഴെയായി നിയന്ത്രണം...