കളമശേരിയിൽ വൻ ലഹരി വേട്ട ; സ്കൂൾ സെക്യൂരിറ്റി ജീവനക്കാരൻ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കളമശേരി: രാജ്യാന്തര ലഹരി വിരുദ്ധ ദിനത്തിൽ ലഹരിമരുന്നുമായി സ്വകാര്യസ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ. ബംഗാൾ ജൽപൈഗുരി പഞ്ച്കോളാഗുരി സ്വദേശി പരിമൾ സിൻഹ റോയി (31) ആണ് പിടിയിലായത്. പരിമൾ സിൻഹ താമസിച്ചിരുന്ന മുറിയിൽ നിന്നു 1.400കിലോഗ്രാം കഞ്ചാവും 4 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു. ഇൻസ്പെക്ടർ വിബിൻ ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിമളിനെ അറസ്റ്റ് ചെയ്തത്. 11 വർഷമായി സ്കൂളിലെ പുറം പണികൾ ചെയ്തുവരികയായിരുന്ന പരിമൾ സ്കൂൾ അധികൃതർക്കു വിശ്വസ്ഥനായിരുന്നു. ജോലിയിലെ ആത്മാർഥത കണക്കിലെടുത്താണ് സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരൻ ജോലിയുപേക്ഷിച്ചു പോയപ്പോൾ പകരക്കാരനായി പരിമളിനെ താൽക്കാലികമായി നിയമിച്ചതെന്നു പോലീസ് പറഞ്ഞു.

ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജനമൈത്രി പോലീസ് സ്കൂളുകളിൽ ബോധവൽക്കരണത്തിനായി സന്ദർശനം നടത്തിയിരുന്നു. ഈ സമയം കുട്ടികളിൽ നിന്നു ലഭിച്ച സൂചനയാണ് പരിമളിനെ കുടുക്കിയത്. പരിമൾ താമസിച്ചിരുന്ന സ്കൂളിലെ മുറിയിൽ പരിശോധന നടത്തിയ പോലീസ് രഹസ്യ അറയിൽ നിന്നാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. കൊച്ചി സർവകലാശാലയിലെയും മറ്റും വിദ്യാർഥികൾക്കാണു പരിമൾ ലഹരിമരുന്നു കച്ചവടം ചെയ്തിരുന്നതെന്നും പോലീസ് പറയുന്നു. ഇതിനു പുറമോ 35 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കൾ ബസ് സ്റ്റാൻഡിലും പിടിയിലായി. ആലുവ സ്വദേശികളായ അബു താഹിർ, നാസിഫ് നാസർ എന്നിവരാണു പിടിയിലായത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എം സ്വരാജിനായി തെരഞ്ഞെടുപ്പ് പ്രചാരണം ; അധ്യാപികയ്‌ക്കെതിരായ നടപടി പിൻവലിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം റദ്ദാക്കി

0
കോഴിക്കോട്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഎം നേതാവ് എം സ്വരാജിനായി ഡോ. ശ്രീകല മുല്ലശ്ശേരി...

അയോധ്യ സംഭാവനക്കൊള്ള : മോഷ്ടിച്ച പണം ഓഹരി വിപണിയിൽ നിക്ഷേപിച്ചു, കടമായും കൊടുത്തു

0
ലഖ്നൗ : അയോധ്യയിലെ രാമക്ഷേത്രത്തിലേക്കുള്ള സംഭാവനപ്പണം തട്ടിയെടുത്ത കേസിൽ പ്രതികൾ പണം...

പിണറായി വിജയന്റെ ആരോപണങ്ങളെ തള്ളി മന്ത്രി എ.പി. അനില്‍ കുമാര്‍

0
വയനാട് : കള്ളാടി മണ്ണിടിച്ചില്‍ സംബന്ധിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

ട്രംപിനെ വധിക്കാൻ ഇറാൻ പദ്ധതിയിടുന്നതായി ഇസ്രയേലിന്റെ മുന്നറിയിപ്പ് ; പരിഹാസവുമായി ട്രംപ്

0
വാഷിങ്ടൺ : യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ പുതിയ...