വ്യാജ സർട്ടിഫിക്കറ്റ് കേസ് ; കെ വിദ്യയെ ഇനി കസ്റ്റഡിയിൽ വേണ്ടെന്ന നിലപാട് വ്യക്തമാക്കി അഗളി പോലീസ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് കേസിൽ കെ വിദ്യക്കെതിരെ ആവശ്യമായ എല്ലാ തെളിവുകളും ലഭിച്ചതായി അഗളി പോലീസ് വ്യക്തമാക്കി. വിദ്യയെ ഇനിയും കസ്റ്റഡിയിൽ ആവശ്യമില്ല. വ്യാജ സർട്ടിഫിക്കറ്റിന്റെ ഉറവിടം പോലീസ് കണ്ടെത്തിയതായാണ് സൂചന. സൈബർ വിദഗ്ധർ വിദ്യയുടെ ഫോണുകൾ പരിശോധിച്ചു. മഹാരാജാസ് കോളേജിലെ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് കേസിൽ പ്രതിയാണ് മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യ. കേസിൽ വിദ്യയുടെ ജാമ്യാപേക്ഷ മണ്ണാർക്കാട് കോടതി ഇന്ന് പരിഗണിക്കും. കേസ് കെട്ടിച്ചമച്ചതാണെന്നും രാഷ്ട്രീയ ഗൂഢാലോചനയാണ് പിന്നിലെന്നുമുള്ള വാദം ഇന്നും വിദ്യയുടെ അഭിഭാഷകൻ ആവർത്തിക്കും.

സകല മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയാണ് വിദ്യയുടെ അറസ്റ്റ് എന്നും തീവ്രവാദ കേസുകളിലെ പ്രതിയോടെന്ന പോലെയാണ് പൊലീസ് പെരുമാറുനതെന്നും പ്രതിഭാഗം കോടതിയെ അറിയിക്കും. വിദ്യയുടെ ആരോഗ്യസ്ഥിതിയും കോടതിയെ ധരിപ്പിക്കും. ജൂലായ് 6 വരെയാണ് വിദ്യയുടെ റിമാൻറ് കാലാവധി. ഇതിനിടെ നീലേശ്വരം പൊലീസും വിദ്യയ്ക്കായി കസ്റ്റഡി അപേക്ഷ നൽകുമെന്നും കരുതുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമാനനേട്ടം : മൂലധനച്ചെലവ് വിനിയോഗത്തിൽ കേരളം മുന്നിൽ ; അനുവദിച്ച തുകയുടെ 42.36 ശതമാനവും...

0
ന്യൂഡൽഹി : നടപ്പുസാമ്പത്തികവർഷത്തെ ഇതുവരെയുള്ള മൂലധനച്ചെലവ് വിനിയോഗത്തിൽ കേരളം മുന്നിൽ. ഏപ്രിൽ...

പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു ; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ ;...

0
കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു. പുനലൂർ സ്വദേശികളായ അനൂപ്-ശ്രുതി...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുൻ കായിക മന്ത്രിയുടെ ഇടപാടുകളിൽ എസ്ഐടി അന്വേഷണം തുടങ്ങി

0
കോഴിക്കോട് : മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിലുള്ള തട്ടിപ്പിൽ മുൻ കായിക...

കെപിസിസി അധ്യക്ഷ പദവിയിൽ മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന നിബന്ധന ചോദ്യം ചെയ്ത് കൊടിക്കുന്നിൽ...

0
ഡൽഹി : കെപിസിസി അധ്യക്ഷ പദവിയിൽ മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന...