വ്യാജ യാത്രാരേഖകളുമായി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് ആന്ധ്രാ സ്വദേശിനികള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

നെടുമ്പാശേരി : വ്യാജ യാത്രാരേഖകളുമായി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് ആന്ധ്രാ സ്വദേശിനികള്‍ അറസ്റ്റില്‍. ഈസ്റ്റ് ഗോദാവരി രാമചന്ദ്രപുരം റേലങ്കി ജാനകി (44), വെസ്റ്റ് ഗോദാവരി ചെബ്രോലു ഗോപിനാഥപട്ടണം ഗുരാല സൗജന്യ (23) എന്നിവരെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസമാണ് എയര്‍ഇന്ത്യാ വിമാനത്തില്‍ മസ്‌കറ്റിലേക്ക് പോകാന്‍ ഇവര്‍ വിമാനത്താവളത്തിലെത്തിയത്. യാത്രാരേഖകളില്‍ സംശയം തോന്നിയ എയര്‍ഇന്ത്യ അധികൃതര്‍ പോലീസിനെ അറിയിച്ചു.

പോലീസ് നടത്തിയ പരിശോധനയില്‍ ഇവരുടെ കൈവശം ഉണ്ടായിരുന്ന വിസ, റിട്ടേണ്‍ ടിക്കറ്റ് , വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ വ്യാജമാണെന്ന് കണ്ടെത്തി. വിസിറ്റിംഗ് വിസയില്‍ മസ്‌കറ്റിലേക്ക് കടന്ന് അവിടെ അനധികൃതമായി വീട്ടുജോലി ചെയ്യുകയായിരുന്നു ഇവരുടെ ലക്ഷ്യം. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ പി.എം. ബൈജു, സബ് ഇന്‍സ്‌പെക്ടര്‍ ആര്‍. ജയപ്രസാദ്, എ.എസ്.ഐ പ്രമോദ് തുടങ്ങിയവരാണ് കേസ് അന്വേഷിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഷോൺ ജോർജ്

0
കോട്ടയം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണ ടിയ്ക്കുമെതിരെ...

പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു

0
പാലക്കാട്: പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു. കോട്ടായിയിലെ...

കുളത്തിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് മധ്യവയസ്‌കൻ

0
തിരുവനന്തപുരം: തലസ്ഥാനത്തെ ശ്രീവരാഹം കുളത്തിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച മധ്യവയസ്കനെ...

പുതിയ കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപനം ഉടനില്ല ; ഓണത്തിന് ശേഷം ഉണ്ടാകുമെന്ന് സൂചന

0
ഡൽഹി : പുതിയ കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനുണ്ടാകില്ല. ഓണത്തിന് ശേഷമാകും...