Saturday, July 5, 2025 2:21 am

മാധ്യമ പ്രവര്‍ത്തകനെന്ന വ്യാജേന ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടി ; പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ: മാധ്യമ പ്രവര്‍ത്തകനെന്ന വ്യാജേന ആശുപത്രി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രധാന പ്രതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതി ഇടുക്കി ശാന്തന്‍പാറ വള്ളക്കാക്കുടിയില്‍ ബിനു മാത്യുവിനെതിരേയാണ് മൂവാറ്റുപുഴ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.  വന്ധ്യതാ ചികിത്സകനും മൂവാറ്റുപുഴ സബൈന്‍സ് ആശുപത്രി  ഉടമയുമായ ഡോ. എസ്. സബൈനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലാണ്  ബിനുവിനെതിരേ പോലീസ് കേസെടുത്തത് . ആശുപത്രിയുടെ ചിത്രങ്ങളും മറ്റും കാണിച്ചായിരുന്നു പ്രതി പണം തട്ടിയത് . തുടര്‍ന്ന് ചിത്രങ്ങളും വീഡിയോകളുമുണ്ടെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതിന്റെ രേഖകള്‍ സഹിതം ഡോക്ടര്‍ പോലീസില്‍ പരാതിപ്പെട്ടതോടെ ബിനു രക്ഷപെട്ടു. പോലീസ് അന്വേഷണം തുടങ്ങിയതോടെ ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അതിനിടെ ജില്ലാ ക്രൈംബ്രാഞ്ചും കേസ് ഏറ്റെടുത്തു .

മൂവാറ്റുപുഴ എസ്.ഐ.യുടെ നേതൃത്വത്തില്‍ പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ മറ്റു ചില കേന്ദ്രങ്ങളില്‍നിന്ന് ഡോക്ടറെ സമ്മര്‍ദത്തിലാക്കി കേസ് പിന്‍വലിപ്പിക്കാന്‍ ഭീഷണി ഉണ്ടായി . വ്യാജ കേസ് ചമച്ച്‌ ഡോക്ടറെക്കൊണ്ട് മുന്‍കൂര്‍ ജാമ്യമെടുപ്പിക്കാനും ശ്രമമുണ്ടായി. ബിനു ഡോക്ടറെ ഭീഷണിപ്പെടുത്താനായി ഉപയോഗിച്ച വീഡിയോകള്‍ ആശുപത്രിക്കെതിരേ പ്രചരിപ്പിക്കുകയും ചെയ്തു. കേസിലെ തെളിവുകളായ വീഡിയോ പ്രചരിപ്പിച്ചതു സംബന്ധിച്ചും പോലീസില്‍ പരാതിയുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും...

0
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം...

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...