Sunday, December 3, 2023 10:10 pm

മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചതില്‍ ആശങ്കപ്പെട്ടതുപോലെ ഒന്നും സംഭവിച്ചില്ലെന്ന് എം സ്വരാജ്

കൊച്ചി : മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചതില്‍ ആശങ്കപ്പെട്ടതുപോലെ ഒന്നും സംഭവിച്ചില്ലെന്ന് തൃപ്പൂണിത്തുറ എം.എല്‍.എ എം സ്വരാജ്. പൊടിപടലങ്ങള്‍ അടങ്ങിയ ശേഷം വീടുകള്‍ പരിശോധിക്കും. ഫ്ലാറ്റുകള്‍ പൊളിച്ചുമാറ്റിയത് ആശ്വാസകരമാണ്. ആശങ്കപ്പെട്ടതു പോലെയൊന്നും സംഭവിച്ചില്ല. വീടുകള്‍ തിങ്ങിയ ഭാഗത്തേക്കല്ല ആല്‍ഫ സെറീന്‍ വീണത്. കായലിലേക്ക് വീഴുമെന്ന് ആദ്യമെ പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സാങ്കേതിക വിദഗ്ധര്‍ പറഞ്ഞതുപോലെ തന്നെ സംഭവിച്ചുവെന്ന് മരട് നഗരസഭ അധ്യക്ഷ വ്യക്തമാക്കി. ആല്‍ഫ സെറീനിന്റെ മതിലിന്റെ കുറച്ചുഭാഗമാണ് കായലിലേക്ക് വീണത്. വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും നഗരസഭ അധ്യക്ഷ പറഞ്ഞു.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

ആദ്യം പൊളിച്ചത് എച്ച്‌ടുഒ ഹോളി ഫെയ്ത്ത് ഫ്ലാറ്റാണ്.  രാവിലെ 11.19 നാണ് ഹോളി ഫെയ്ത്തില്‍ സ്‌ഫോടനം നടത്തിയത്. പതിനൊന്നു മണിക്കു നിശ്ചയിച്ചിരുന്ന സ്‌ഫോടനം പ്രദേശത്ത് നിരീക്ഷണം നടത്തിയിരുന്ന നേവി ഹെലികോപ്റ്റര്‍ മടങ്ങാന്‍ വൈകിയതിനാല്‍ ഏതാനും നിമിഷങ്ങള്‍ താമസിക്കുകയായിരുന്നു. ആദ്യ സ്‌ഫോടനം നടന്നതോടെ തന്നെ മേഖല പൊടിപടലങ്ങളില്‍ മുങ്ങി. പൊടി അടങ്ങിയതിനു പിന്നാലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. നിശ്ചയിച്ചുറപ്പിച്ചുപോലെ എല്ലാം നടന്നതായി ഉറപ്പുവരുത്തിയ ശേഷം രണ്ടാമത്തെ ഫ്ലാറ്റ് പൊളിക്കുന്നതിന് അനുമതി നല്‍കുകയായിരുന്നു. തുടര്‍ന്നായിരുന്നു 11.44ന് ആല്‍ഫ സെറീന്റെ രണ്ടു ടവറുകള്‍ തകര്‍ത്തത്. ഇതോടെ ഇന്നത്തെ പൊളിക്കല്‍ നടപടികള്‍ പൂര്‍ത്തിയായി.

സ്‌ഫോടനം നടത്തുന്നതിനു മുന്നോടിയായി ഉദ്യോഗസ്ഥര്‍ അവസാന വട്ട പരിശോധനകള്‍ നടത്തിയിരുന്നു. ഇരുന്നൂറു മീറ്റര്‍ ചുറ്റളവില്‍ വീടുകളില്‍ ആരും ഇല്ലെന്നു ഉറപ്പുവരുത്തി. ഈ മേഖലയിലെ റോഡുകളും ഇടവഴികളും പൂര്‍ണമായും അടച്ചു. മുന്നറിയിപ്പു നല്‍കിക്കൊണ്ടുള്ള ആദ്യ സൈറണ്‍ 10.30ന് തന്നെ നല്‍കി. രണ്ടാം സൈറണ്‍ 10.55നാണ് തീരുമാനിച്ചിരുന്നെങ്കിലും ഇത് 11.10നാണ് നല്‍കാനായത്. രണ്ടാം സൈറണ്‍ മുഴങ്ങിയതോടെ ദേശീയപാതയിലെ ഗതാഗതം നിര്‍ത്തിവച്ചു.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ടെണ്ണൽ വേളയിൽ കോൺഗ്രസ് അധ്യക്ഷനെ സന്ദർശിച്ച് പൂച്ചെണ്ട് നൽകി ; തെലങ്കാന ഡിജിപിക്ക് സസ്പെൻഷൻ

0
തെലങ്കാന : പോലീസ് ഡയറക്ടർ ജനറലിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്പെൻഡ് ചെയ്തു....

കോഴിക്കോട് കാർ സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരുക്ക്

0
കോഴിക്കോട് : ബാലുശ്ശേരി കരുമലയിൽ കാർ സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരുക്ക്....

ശബരിമലയിലെ നാളെത്തെ (4) ചടങ്ങുകൾ

0
ശബരിമലയിലെ നാളെത്തെ (4) ചടങ്ങുകൾ .............. പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ 3 ന്.......

സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം പ്രഖ്യാപിച്ച് എസ്എഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരത്തിനൊരുങ്ങി എസ്എഫ്ഐ. സർവ്വകലാശാലകളെ സംഘപരിവാർ...