വ്യാജ സന്ദേശത്തില്‍ യുവാവിന് നഷ്ടപ്പെട്ടത് 95,000 രൂപ ; സമയോചിതമായ ഇടപെടലിലൂടെ പണം തിരിച്ചു നൽകി പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എടിഎം കാര്‍ഡ് പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ പറഞ്ഞെത്തിയ വ്യാജ സന്ദേശത്തില്‍ യുവാവിന് നഷ്ടപ്പെട്ടത് 95,000 രൂപ. സമയോചിതമായ ഇടപെടലില്‍ പണം തിരിച്ചു പിടിച്ചു നല്‍കി എറണാകുളം റൂറല്‍ ജില്ലാ സൈബര്‍ പോലീസ് ടീം.
ആലുവ സ്വദേശിയായ യുവാവിനാണ് പോലീസ് തുണയായത്. പാന്‍കാര്‍ഡും എ ടി എം കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാന്‍ പറഞ്ഞ് നിരന്തരമായി മൊബൈലില്‍ മെസേജ് എത്തിയെങ്കിലും യുവാവ് അതൊക്കെ അവഗണിക്കുകയായിരുന്നു.

ഒടുവില്‍ കാര്‍ഡ് ഇന്നു തന്നെ ബ്ലോക്ക് ആകുമെന്ന ‘അന്ത്യശാസനത്തില്‍ ‘ യുവാവ് പെട്ടുപോയി. ഉടനെ മൊബൈലില്‍ വന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു. ദേശസാല്‍കൃത ബാങ്കിന്റെ വ്യാജ വെബ് സൈറ്റിലേക്കാണ് ലിങ്ക് ചെന്നു കയറിയത്. യാതൊരു സംശയവും തോന്നാത്ത വിധത്തില്‍ ഒര്‍ജിനലിനെ വെല്ലുന്ന വിധത്തിലുള്ളതായിരുന്നു വെബ്‌സൈറ്റ്.

യൂസര്‍ നെയിമും , പാസ് വേഡും ഉള്‍പ്പെടെ അതില്‍ ആവശ്യപ്പെട്ടിട്ടുള്ള സകല വിവരങ്ങളും ടൈപ്പ് ചെയ്ത് നല്‍കി. ഉടനെ ഒരു ഒ ടി പി നമ്പര്‍ വന്നു. അതും സൈറ്റില്‍ ടൈപ്പ് ചെയ്തു കൊടുത്തു. അധികം വൈകാതെ തട്ടിപ്പു സംഘം യുവാവിന്റെ അക്കൗണ്ട് തൂത്തു പെറുക്കി. 95000 രൂപ അക്കൗണ്ടില്‍ നിന്നും നഷ്ടമായി. താന്‍ കബളിപ്പിക്കപ്പെട്ടെന്ന് മനസിലായതോടെ യുവാവ് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന് പരാതി നല്‍കി. എസ്പിയുടെ മേല്‍നോട്ടത്തില്‍ സൈബര്‍ പോലീസ് സ്‌റ്റേഷനില്‍ പ്രത്യേക ടീം രൂപീകരിച്ച്‌ അന്വേഷണം നടത്തി.

ഉത്തരേന്ത്യന്‍ സൈബര്‍ തട്ടിപ്പു സംഘമാണ് ഇതിന് പുറകിലെന്ന് മനസിലാക്കി. സംഘം ഈ തുക ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തില്‍ നിന്നും മൂന്നു പ്രാവശ്യമായി പര്‍ച്ചേസ് ചെയ്യാന്‍ ഉപയോഗിച്ചതായി പോലീസ് കണ്ടെത്തി. തുടര്‍ന്ന് സ്ഥാപനവുമായി ബന്ധപ്പെടുകയും പര്‍ച്ചേസ് ക്യാന്‍സല്‍ ചെയ്ത് യുവാവിന് നഷ്ടപ്പെട്ട തുക അക്കൗണ്ടിലേക്ക് തിരികെയെത്തിക്കുകയുമായിരുന്നു. എസ്‌എച്ച്‌ഒ എം ബി ലത്തീഫ്, സിപിഒ മാരായ വികാസ് മണി, ജെറി കുര്യാക്കോസ്, ലിജോ ജോസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായി രുന്നത്. ഓണ്‍ലൈനില്‍ വരുന്ന ഇത്തരം മെസേജുകള്‍ അവഗണിക്കുകയാണ് വേണ്ടതെന്നും, അല്ലെങ്കില്‍ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നും എസ്പി കെ കാര്‍ത്തിക് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴഞ്ചേരി പഞ്ചായത്ത് മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മ്മാണം മന്ദഗതിയില്‍ : മാലിന്യങ്ങള്‍ കുന്നുകൂടുന്നു

0
കോഴഞ്ചേരി : കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായത്തോടെ...

പീഡനത്തിനിരയായ കുഞ്ഞിന് ചികിത്സ നിഷേധിച്ച ആശുപത്രികൾക്കെതിരെ സുപ്രീം കോടതി

0
ന്യൂഡൽഹി: പണമില്ലാത്തതിന്റെ പേരിൽ പിഞ്ചുകുഞ്ഞിന് ചികിത്സ നിഷേധിച്ചു മരണത്തിലേക്ക് തള്ളിവിട്ട...

സാമൂഹിക പുരോഗതിക്ക് വായന അത്യന്താപേക്ഷിതം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി

0
പത്തനംതിട്ട : വ്യക്തിത്വ വികാസത്തിനും സാമൂഹിക പുരോഗതിക്കും വായന ഒഴിച്ചുകൂടാനാകാത്തതാണെന്ന് ജില്ലാ...

കെ.പി.സി.സി വിചാർ വിഭാഗ് നെഹ്‌റു പഠന ശാലകൾ ആരംഭിക്കും

0
പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന നെഹ്‌റു...