കലമണ്ണിലിന്റെ പണത്തിനു മുകളില്‍ ആരും പറന്നില്ല ; അയ്യപ്പാ മെഡിക്കല്‍ കോളേജിനു നേരെ അഗ്നിശമനസേനയും കണ്ണടച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കലമണ്ണിലിന്റെ പണത്തിനു മുകളില്‍ ആരും പറന്നില്ല, അയ്യപ്പാ മെഡിക്കല്‍ കോളേജിനു നേരെ അഗ്നിശമനസേനയും കണ്ണടച്ചു. വടശ്ശേരിക്കര ശ്രീ അയ്യപ്പാ മെഡിക്കല്‍ കോളേജില്‍ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. അഗ്നിശമനസേനാ വിഭാഗത്തിന് ഇവിടെ ഇങ്ങനെ ഒരു ആശുപത്രി പ്രവര്‍ത്തിക്കുന്നതായിപ്പോലും അറിയില്ല. റാന്നി ഫയര്‍ സ്റ്റേഷന് കീഴിലാണ് വടശ്ശേരിക്കരയിലെ ഈ മെഡിക്കല്‍ കോളേജ് എങ്കിലും ഇവിടെ പരിശോധന നടത്തി എന്‍.ഓ.സി നല്‍കേണ്ടത് പത്തനംതിട്ട ജില്ലാ ഫയര്‍ ഓഫീസര്‍ ആണ്.

അയ്യപ്പാ മെഡിക്കല്‍ കോളേജില്‍ കൊവിഡ്‌  വാര്‍ഡ്‌ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍  റാന്നി നിലയത്തില്‍ നിന്നും ചില ഉദ്യോഗസ്ഥര്‍ അവിടെ പോയിരുന്നു. അന്നാണ് ഇങ്ങനെ ഒരു മെഡിക്കല്‍ കോളേജ് വടശ്ശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് അഗ്നിശമനസേന അറിയുന്നത്. എന്നാല്‍ ഇക്കാര്യം അറിഞ്ഞപ്പോള്‍ എന്തെങ്കിലും നടപടി സ്വീകരിക്കുകയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുവാനോ അവര്‍ തയ്യാറായില്ല. അഗ്നിശമനസേനയുടെ ഭാഗത്തുനിന്നും ഗുരുതരമായ കൃത്യവിലോപമാണ് ഉണ്ടായിരിക്കുന്നത്. കലമണ്ണിലിന്റെ മെഡിക്കല്‍ കോളേജിനെ വഴിവിട്ട് സഹായിച്ചുവെന്ന് വേണം കരുതാന്‍.

ഔട്ട് പേഷ്യന്റ് വിഭാഗവും ഇന്‍ പേഷ്യന്റ് വിഭാഗവും പ്രവര്‍ത്തിപ്പിക്കുവാന്‍ അനുവാദം നല്‍കിയത് വടശ്ശേരിക്കര ഗ്രാമ പഞ്ചായത്താണ്. ബഹുനില കെട്ടിടങ്ങള്‍ക്കും വലിയ വ്യാപാര സ്ഥാപനങ്ങള്‍ക്കും അഗ്നിശമനസേന പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയെങ്കില്‍ മാത്രമേ സ്ഥാപനം അവിടെ പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കൂ. ഫാക്ടറികള്‍ക്കും ആശുപത്രികള്‍ക്കും കര്‍ശനമായ സുരക്ഷാപരിശോധനയുണ്ട്. എന്നാല്‍ വടശ്ശേരിക്കര ശ്രീ അയ്യപ്പാ മെഡിക്കല്‍ കോളേജിന് ഇതൊന്നും ബാധകമായിരുന്നില്ല. കലമണ്ണിലിന്റെ പണത്തിനു മുകളില്‍ ആരും പറന്നില്ല. ഫയര്‍ ഫോഴ്സിന്റെ പരിശോധനയോ എന്‍.ഓ.സിയോ ഇല്ലാത്ത കെട്ടിടത്തില്‍ ആശുപത്രി നടത്താനാണ് വടശ്ശേരിക്കര ഗ്രാമ പഞ്ചായത്ത് ലൈസന്‍സ് നല്‍കിയത്. സുരക്ഷാ ഉപകരണങ്ങള്‍ ഒന്നുംതന്നെ ഇവിടെ സ്ഥാപിച്ചിട്ടില്ല. ഒരു കടലാസുകഷണത്തിന് തീപിടിച്ചാല്‍ പോലും അത് ഉതിക്കെടുത്താനേ ഇവിടെ സാധിക്കൂ.
ആരോഗ്യ വകുപ്പും മന്ത്രിയും കണ്ണടച്ചു ; മാനദണ്ഡങ്ങള്‍ പാലിക്കാതെ കലമണ്ണിലിന്റെ അയ്യപ്പാ മെഡിക്കല്‍ കോളേജ് – പരമ്പര തുടരും

new 03
previous arrow
next arrow

1 COMMENT

Comments are closed.

Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

ഒറ്റ പരാതിയിൽ നൂറിലധികം വോട്ടുകൾ നീക്കം ചെയ്യാൻ ശ്രമം; ഉത്തരാഖണ്ഡിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന് ആക്ഷേപം

0
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നടക്കുന്ന എസ്‌ഐആര്‍ പ്രവര്‍ത്തനത്തില്‍ വ്യാപകമായി വോട്ട് വെട്ടി മാറ്റുന്നു...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...