പണം നൽകിയാൽ മന്ത്രിസ്ഥാനം ; രണ്ടുദിവസത്തിനകം കേസിൽ നിർണായക വഴിത്തിരിവുണ്ടാകുമെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പണം നൽകിയാൽ മന്ത്രിസ്ഥാനവും ഉന്നതപദവിയും നൽകാമെന്നു പറഞ്ഞുള്ള വ്യാജ ഫോൺവിളിയിൽ രണ്ടുദിവസത്തിനകം നിർണായക വഴിത്തിരിവുണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലി. വിശദാംശങ്ങളെല്ലാം ശേഖരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭാ പുനഃസംഘടന ഉടനുണ്ടാകുമെന്നും മൂന്നുകോടി നൽകിയാൽ മന്ത്രിയാക്കാമെന്നുമായിരുന്നു വിദ്യാ ബാലകൃഷ്ണൻ എം.എൽ.എ.യ്ക്കു നൽകിയ വാഗ്ദാനം. പ്രിയങ്കാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി എന്ന പേരിലായിരുന്നു തട്ടിപ്പിനു ശ്രമം. വിദ്യാ ബാലകൃഷ്ണൻ നൽകിയ പരാതിയിലാണ് കേസെടുത്തത്. പ്രിയങ്കാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി രാജ്കുമാർ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിനും വയനാട് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹറിനും പരാതിനൽകിയിരുന്നു.

കോഴിക്കോട് സൈബർ ക്രൈം അന്വേഷണസംഘം ശേഖരിച്ച കോൾ ഡീറ്റെയിൽ റെക്കോഡ് (സി.ഡി.ആർ.) സംബന്ധിച്ച വിവരങ്ങൾ വയനാട് പോലീസിനും കൈമാറി. ഉന്നതപദവി വാഗ്ദാനംചെയ്ത് എം.പി.മാരായ ഷാഫി പറമ്പിലിനെയും ഡീൻ കുര്യാക്കോസിനെയും വിളിച്ചിരുന്നു. വിളിച്ച ഫോൺ സിം മേൽവിലാസം ഡൽഹിയാണ്. ഇയാളെ കണ്ടെത്താൻ ശ്രമംതുടരുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സൈബർ ക്രൈം അസിസ്റ്റന്റ് കമ്മിഷണർ എസ്.എം. പ്രദീപ്കുമാർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറുമ്പകരയിൽ ശ്രീകൃഷ്ണജയന്തി അനൗൺസ്മെന്റ് വാഹനം പിന്നോട്ടെടുക്കുന്നതിനിടയിലുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു

0
പത്തനംതിട്ട: ഏനാദിമംഗലം കുറുമ്പകരയിൽ ശ്രീകൃഷ്ണജയന്തി അനൗൺസ്മെന്റ് വാഹനം പിന്നോട്ടെടുക്കുന്നതിനിടയിലുണ്ടായ അപകടത്തിൽ വയോധികൻ...

വെള്ളാപ്പള്ളി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിക്കുമെതിരെ അക്രമത്തിന് ആഹ്വാനം ചെയ്ത് തോക്കുസ്വാമി

0
കൊച്ചി: എസ്.എൻ.ഡി.പി ​ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിക്കുമെതിരെ...

ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന വിമാനം 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവത്തിൽ പ്രാഥമിക...

0
ഡൽഹി: തായ്ലൻ്റിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന വിമാനം 300 അടി...

ജാർഖണ്ഡിൽ പനിക്ക് ചികിത്സയായി മന്ത്രവാദിയെ സമീപിച്ചതിനെ തുടർന്ന് സഹോദരങ്ങൾ മരിച്ചു

0
രാംഗഡ്: ജാർഖണ്ഡിലെ രാംഗഢ് ജില്ലയിൽ, പനിക്ക് ചികിത്സയായി മന്ത്രവാദിയെ സമീപിച്ചതിനെ...