പൂട്ടിയിട്ട റിസോർട്ടിലെ ജനറേറ്റർ തകർത്ത് മോഷണം : ഉപകരണങ്ങൾ കടത്തിയ സംഘം വിഴിഞ്ഞത്ത് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിഴിഞ്ഞം മുല്ലൂരിനടുത്തുള്ള നെല്ലിക്കുന്നിൽ പൂട്ടിയിട്ടിരുന്ന സ്വകാര്യ റിസോർട്ടിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ രണ്ട് പേരെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. മുല്ലൂർ നെല്ലിക്കുന്ന് വിത്തറത്താൻ വിള വീട്ടിൽ വിഷ്ണു (28), മുല്ലൂർ പിണർ നിന്ന വിളാകം മേക്കരിക്കത്തു വീട്ടിൽ സുരേഷ് (40) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച അർദ്ധരാത്രിയോടെ റിസോർട്ട് വളപ്പിലെ ജനറേറ്റർ തകർത്ത് അതിലെ വിലപിടിപ്പുള്ള കേബിളുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും സംഘം കവരുകയായിരുന്നു. മോഷണ വിവരം അറിഞ്ഞ റിസോർട്ട് ഉടമ നൽകിയ പരാതിയെത്തുടർന്ന് വിഴിഞ്ഞം പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഒളിവിലായിരുന്ന പ്രതികൾ വലയിലായത്. എസ്.ഐ. കൃഷ്ണലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അപകട ഭീഷണിയായി തിരുവല്ല ബൈപ്പാസിലെ കൊടുംവളവ്

0
തിരുവല്ല : വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി മാറുകയാണ് തിരുവല്ല ബൈപ്പാസ് റോഡിലെ കൊടും...

തിരുവല്ല – കുമ്പഴ റോഡ്‌ നവീകരണം : കുമ്പഴ സഹകരണ ബാങ്കിന് മുന്നിലെ ഓട...

0
കുമ്പഴ : തിരുവല്ല - കുമ്പഴ റോഡ്‌ നവീകരണത്തിന്റെ ഭാഗമായി നടക്കുന്ന ഓട...

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഇറ്റലിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം...

പരിസ്ഥിതിലോല മേഖലയില്‍ നിന്ന് കൊല്ലമുള, വടശ്ശേരിക്കര, പെരുനാട് വില്ലേജുകളെ ഒഴിവാക്കുവാന്‍ സംസ്ഥാന സർക്കാർ ഇടപെടണം...

0
റാന്നി : പരിസ്ഥിതിലോല മേഖലയില്‍ നിന്ന് കൊല്ലമുള, വടശ്ശേരിക്കര, പെരുനാട് വില്ലേജുകളെ...