മുസ്ലിം ലീഗ് നേതൃയോഗം ഇന്ന് ; വിവാദ പ്രസ്താവനകൾ വേണ്ടെന്ന് മന്ത്രിമാരോട് നേതൃത്വം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പാർട്ടി നിലപാട് മനസ്സിലാക്കി അഭിപ്രായം പറയണമെന്നും വിവാദത്തിനു കാരണമാകുന്ന പ്രസ്താവനകൾ ഒഴിവാക്കണമെന്നും ലീഗ് മന്ത്രിമാർക്കു നേതൃത്വത്തിന്റെ നിർദേശം. സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മന്ത്രിമാരും നേതൃത്വവും തമ്മിൽ കൂടിയാലോചന നടത്തും. പാർട്ടി മന്ത്രിമാരുമായി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നടത്തിയ കൂടിക്കാഴ്ചയിലാണു തീരുമാനം. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം, മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങൾ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. മന്ത്രിസഭാ രൂപീകരണത്തിനു ശേഷമുള്ള ലീഗിന്റെ ആദ്യ സമ്പൂർണ നേതൃയോഗം ഇന്നു കോഴിക്കോട്ട് നടക്കുന്നുണ്ട്. മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് പോഷകസംഘടനകൾ ഉയർത്തിയ അതൃപ്തിയും പിഎം ശ്രീ, വഖഫ് ബോർഡ് വിവാദം, ഗവ.പ്ലീഡർ നിയമന വിവാദം തുടങ്ങിയ വിഷയങ്ങളും ചർച്ചയായി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മധുരയിൽ പെൺസുഹൃത്തിന്റെ വീടിനുനേരെ പെട്രോൾ ബോംബെറിഞ്ഞ് യുവാവ്

0
ചെന്നൈ: തമിഴ്നാട്ടിലെ മധുര ജില്ലയിൽ പെൺസുഹൃത്തിന്റെ വീടിനുനേരെ പെട്രോൾ ബോംബെറിഞ്ഞ് യുവാവ്....

ബിജെപി സംസ്ഥാന സംഘടനാ സംവിധാനത്തിൽ വീണ്ടും അഴിച്ചുപണി

0
തിരുവനന്തപുരം: ബിജെപി സംസ്ഥാന സംഘടനാ സംവിധാനത്തിൽ വീണ്ടും അഴിച്ചുപണി. സംസ്ഥാനത്തെ രണ്ട്...

ചിതയിൽനിന്ന് മൃതദേഹഭാഗങ്ങൾ എടുത്ത് ഭക്ഷിച്ചു ; ‘ലേഡി അഘോരി’ അറസ്റ്റിൽ

0
ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിനിൽ ചിതയിൽനിന്ന് മൃതദേഹഭാഗങ്ങൾ എടുത്ത് ഭക്ഷിച്ച സ്ത്രീ അറസ്റ്റിൽ....

മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയതോടെ കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാർ ദുരിതത്തിൽ

0
മലപ്പുറം: മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയതോടെ കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാർ ദുരിതത്തിൽ. കരിപ്പൂരിൽ...