യൂസഫ് അലി 2 പ്രാവശ്യം വിവാഹം കഴിച്ചെന്ന വ്യാജവാർത്ത ; യുട്യൂബ് ചാനലിനെതിരെ 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫ് അലി രണ്ടാമതും വിവാഹം കഴിച്ചെന്നുള്ള വ്യാജവാര്‍ത്ത നല്‍കിയതില്‍ പ്രമുഖ ഓൺലൈൻ ചാനലിനെതിരെ നിയമനടപടി. വ്യാജപ്രചാരണം നടത്തി തന്നെ അപകീര്‍ത്തിപ്പെടുത്തുകയും തന്റെ വിശ്വാസ്യതയെ വ്രണപ്പെടുത്തിയതിന് പത്തു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുട്യൂബ് ചാനലിന് എം എ യൂസഫ് അലി വക്കീല്‍ നോട്ടീസ് അയച്ചു. ഏക സിവില്‍ കോഡ് ആവശ്യമാണെന്നാണ് യുസഫ് അലിയും, ഷുക്കൂര്‍ വക്കീലും പറയുന്നത് എന്ന ആമുഖത്തോടെ പ്രസിദ്ധീകരിച്ച വീഡിയോയില്‍ വ്യാജമായ കാര്യങ്ങളും, തന്റെ മത വിശ്വാസങ്ങള്‍ ഹനിക്കുന്ന കാര്യങ്ങളും ആണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് എന്നാണ് എംഎ യൂസഫലിയുടെ വക്കീല്‍ നോട്ടീസില്‍ പറയുന്നത്.

സുപ്രീംകോടതിയിലെ അഭിഭാഷകനായ നിഖില്‍ റോത്തകി മുഖേനയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. എം.എ യൂസഫ് അലി നിയമനടപടികള്‍ ആരംഭിച്ചുവെന്ന് ഉറപ്പായതോടെ ചാനൽ മേധാവി മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. യൂസഫ് അലി ഭാര്യയെ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം രണ്ടാമതും വിവാഹം കഴിച്ചു എന്ന് താന്‍ പ്രചരിപ്പിച്ചത് തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണെന്നും. ബോധപൂര്‍വ്വം പറഞ്ഞതല്ല ഈ ആരോപണം എന്നും അതിനാല്‍ അക്കാര്യം പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം യു ട്യൂബ് വീഡിയോയിലൂടെ അറിയിച്ചിരുന്നു. പിന്നാലെയാണ് ഇന്നലെ മറുനാടന്‍ മലയാളിക്ക് വക്കീല്‍ നോട്ടീസ് ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...

പാല്‍ച്ചുരം റോഡ് അടച്ചു ; കണ്ണൂരില്‍നിന്നു വയനാട്ടിലേക്ക് ബദല്‍ യാത്രാ ക്രമീകരണം

0
കണ്ണൂര്‍: കനത്ത മഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കാരണം പാല്‍ച്ചുരം റോഡ് പൂര്‍ണ്ണമായും അടച്ചതിനാല്‍...

സംസ്ഥാനത്ത് മഴക്കെടുതിയിൽ 11 മരണം; രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസവും പുരോഗമിക്കുന്നുവെന്ന് റവന്യു മന്ത്രി

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ 11 പേർ മരണപ്പെട്ടു. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും...

കാലാവധി തീരാത്ത ചോക്ലേറ്റിനുള്ളിൽ പുഴു

0
കരുമാല്ലൂർ: എറണാകുളം പറവൂരിന് അടുത്ത് കരുമാല്ലൂരിലെ ഒരു കടയിൽ നിന്ന്...