അഞ്ചോ അതിലധികമോ കള്ളനോട്ടുകള്‍ പിടിച്ചെടുക്കുന്ന സംഭവങ്ങളില്‍ മാത്രം ഇനി പോലീസ് കേസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അഞ്ചോ അതിലധികമോ കള്ളനോട്ടുകള്‍ പിടിച്ചെടുക്കുന്ന സംഭവങ്ങളില്‍ മാത്രം ഇനി പോലീസ് കേസ്. അഞ്ചില്‍ താഴെ നോട്ടുകള്‍ മാത്രമാണ് പിടിച്ചെടുക്കുന്നതെങ്കില്‍ ഇനി കേസ് എടുക്കില്ല. അഞ്ച് നോട്ടുകള്‍ ഒരുമിച്ച്‌ പിടികൂടുമ്പോള്‍ മാത്രം കേസ് എടുത്താല്‍ മതിയെന്ന ആര്‍.ബി.ഐ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. അഞ്ചില്‍ താഴെ നോട്ടുകള്‍ മാത്രമാണ് പിടികൂടുന്നതെങ്കില്‍ നോഡല്‍ ബാങ്കുകള്‍ക്ക് പോലീസ് പ്രതിമാസ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മതിയാകും. ഓരോ കള്ളനോട്ട് പിടിക്കുമ്പോഴും കേസെടുക്കുന്നത് മൂലം, കേസുകളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിക്കാന്‍ കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് നിയന്ത്രണം കൊണ്ടുവരാന്‍ ആര്‍ബിഐ തീരുമാനിച്ചത്. ലോട്ടറി വില്‍പ്പനക്കാരും ചെറുകിട കച്ചവടക്കാരമാണ് പലപ്പോഴും ഒന്നോ രണ്ടോ കള്ളനോട്ടുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പില്‍ കൂടുതലായും വീണു പോകുന്നത്. ഇത്തരത്തില്‍ ഒരു കള്ളനോട്ട് മാത്രമായി കണ്ടെടുക്കുന്ന സാഹചര്യങ്ങളില്‍ അതിന്റെ ഉറവിടം കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്ന് പോലീസും പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല ഓണസദ്യ ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി

0
പത്തനംതിട്ട : ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം...

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണ് അപകടം ; പൈലറ്റ് മരിച്ചു

0
ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ സ്വകാര്യ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ്...

സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ; സുപ്രീം...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍...