ഗുജറാത്തില്‍ 1.60 കോടി രൂപയുടെ വ്യാജ നോട്ടുകൾ പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ് : ഗുജറാത്തില്‍ 1.60 കോടി രൂപയുടെ വ്യാജ നോട്ടുകൾ പിടിച്ചെടുത്തു. മഹാത്മ ഗാന്ധിക്ക് പകരം നടൻ അനുപം ഖേറിന്‍റെ ചിത്രം പതിച്ച നോട്ടുകളാണ് പിടിച്ചെടുത്തിട്ടുള്ളത്. റിസര്‍വ് ബാങ്ക് ഇന്ത്യക്ക് പകരം റിസോൾ ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് നോട്ടില്‍ രേഖപ്പെടുത്തിയിരുന്നത്. നേരത്തെ, സൂറത്തിൽ ഒരു വ്യാജ കറൻസി നിർമാണ യൂണിറ്റ് റെയ്ഡ് ചെയ്യുകയും സെപ്റ്റംബര്‍ 22 ന് നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഷാഹിദ് കപൂറിന്‍റെ ‘ഫാർസി’ എന്ന സീരീസില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വ്യാജ കറൻസി യൂണിറ്റ് പ്രവര്‍ത്തിച്ചതെന്നാണ് പോലീസ് കമ്മീഷണര്‍ രാജ്ദീപ് നുകും പറയുന്നത്. ഓൺലൈൻ വസ്ത്രവ്യാപാരം നടത്താനെന്ന വ്യാജേനയാണ് പ്രതികൾ ഒരു വാണിജ്യ കെട്ടിടത്തിൽ ഓഫീസ് സ്ഥലം വാടകയ്ക്ക് എടുത്തത്.

എന്നാൽ 1.20 ലക്ഷം രൂപ മൂല്യമുള്ള ഉയർന്ന നിലവാരമുള്ള വ്യാജ കറൻസിയാണ് ഇവർ രഹസ്യമായി അച്ചടിച്ചിരുന്നത്. സൂറത്ത് സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) ഓഫീസിലും അവിടെ ജോലി ചെയ്യുന്ന ആളുകളെയും കർശനമായി നിരീക്ഷിച്ചതിന് ശേഷം സർതാന പ്രദേശത്ത് റെയ്ഡ് നടത്തുകയായിരുന്നു. കള്ളനോട്ട് അച്ചടിക്കാൻ പ്രതികൾ എത്തിയപ്പോഴായിരുന്നു റെയ്ഡ്. സംഭവസ്ഥലത്ത് വെച്ച് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും നാലാമനെ പിന്നീട് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എക്‌സിൽ വാർത്താ റിപ്പോർട്ടിന്‍റെ വീഡിയോ അനുപം ഖേറും പങ്കുവെച്ചിട്ടുണ്ട്. 500 രൂപാ നോട്ടിൽ ഗാന്ധിയുടെ ഫോട്ടോക്ക് പകരം തന്‍റെ ഫോട്ടോ, എന്തും സംഭവിക്കാം! എന്നാണ് അനുപം ഖേര്‍ കുറിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിൽ മുന്നറിയിപ്പുമായി അമേരിക്ക ; ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിന്...

0
വാഷിംഗ്‌ടൺ : ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിന് പിന്നാലെ കനത്ത...

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...