പോക്സോ – പീഡനക്കേസുകള്‍ ; നിരപരാധികള്‍ പീഡിപ്പിക്കപ്പെടുന്നോ ?

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളത്തില്‍ പോക്സോ കേസുകളും പീഡനക്കേസുകളും പെരുകുകയാണ്. ഒരു തെറ്റും ചെയ്യാത്തവര്‍പോലും പോക്സോ കേസില്‍ പ്രതികളായി മാറുന്ന അവസ്ഥയുമുണ്ട്. സ്ത്രീകള്‍ നല്‍കുന്ന മൊഴിമാത്രം മുഖവിലക്കെടുത്തുകൊണ്ട് പീഡനക്കേസുകളും കൂടുന്നു. ശരിയായ അന്വേഷണം നടത്തുകയോ സത്യാവസ്ഥ ബോധ്യപ്പെടുകയോ ചെയ്യാതെയാണ് പല കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. ഇതിലൂടെ സമൂഹത്തില്‍ മാന്യമായി ജീവിക്കുന്ന പലരും തേജോവധം ചെയ്യപ്പെടുന്നു. അവരുടെ കുടുംബ ജീവിതം ഇതോടെ തകരുകയാണ്. ചിലര്‍ ജീവിതം അവസാനിപ്പിക്കുവാന്‍വരെ തയ്യാറാകുന്നു. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നിയമത്തിന്റെ ആനുകൂല്യം ഉപയോഗിച്ച് നിരപരാധികളെ കേസില്‍ കുടുക്കുവാനും വ്യക്തി വൈരാഗ്യം തീര്‍ക്കുവാനും ചിലരെങ്കിലും ഇവ ഉപയോഗിക്കുന്നു. യഥാര്‍ഥ വസ്തുതയിലേക്ക് തിരിഞ്ഞുനോക്കിയാല്‍ പല പോക്സോ കേസുകളും പീഡനക്കേസുകളും ഇത്തരത്തില്‍ ഉള്ളതാണെന്ന് മനസ്സിലാകും.

ഉഭയ സമ്മതപ്രകാരം മാസങ്ങളോളം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനു ശേഷം പുരുഷനെ ബ്ലാക്ക്‌ മെയില്‍ ചെയ്യുന്നവര്‍ ഇന്ന് ഏറെയുണ്ട്. ചോദിച്ച ലക്ഷങ്ങള്‍ കിട്ടിയില്ലെങ്കില്‍ പീഡനപരാതിയുമായി ഇവര്‍ നീങ്ങും. പലപ്പോഴും ഇത്തരം സാഹചര്യത്തില്‍ പണം നല്‍കി പ്രശ്നം ഒഴിവാക്കുവാനാണ് പുരുഷന്മാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഒരിക്കല്‍ പണം നല്‍കിയാല്‍ ഇവര്‍ വീണ്ടുംവീണ്ടും ചോദിച്ചുകൊണ്ടിരിക്കും. നിയമം സ്ത്രീകള്‍ക്ക് അനുകൂലമാണെന്നതിനാലാണ് ഇത്തരം ചൂഷണങ്ങള്‍ നിര്‍ബാധം നടക്കുന്നത്. പരാതിയുമായി ചെല്ലുന്ന സ്ത്രീയുടെ മൊഴിയാണ് കേസിന് ആധാരം. അതില്‍ സത്യാവസ്തയുണ്ടോയെന്ന് പോലീസ് പരിശോധിക്കാറില്ല. പരാതി ലഭിച്ചാലുടന്‍ പ്രതിയെ വലയിലാക്കുവാനുള്ള വ്യഗ്രതയാണ് എവിടെയ

പരിചയക്കാര്‍ ആണെങ്കില്‍പോലും വാഹനത്തില്‍ ഒരു ലിഫ്റ്റ്‌ കൊടുക്കുവാന്‍പോലും പുരുഷന്മാര്‍ ഇന്ന് മടിക്കുകയാണ്. സ്ത്രീകളെ ഉപയോഗിച്ച് ആരെയും കുടുക്കാമെന്ന സ്ഥിതിയിലായി ഇപ്പോള്‍ കാര്യങ്ങള്‍. ബ്ലാക്ക് മെയില്‍ ചെയ്ത് കോടികള്‍ തട്ടിയെടുക്കുന്ന റാക്കറ്റുകളും കേരളത്തില്‍ സജീവമാണ്. സോഷ്യല്‍ മീഡിയായിലൂടെ സ്ത്രീകളെ ഉപയോഗിച്ച് പുരുഷന്മാരെ വലയിലാക്കി ഇവരെ ബ്ലാക്ക് മെയില്‍ ചെയ്ത് പണമുണ്ടാക്കുന്നവര്‍ കേരളത്തില്‍ വിലസുകയാണ്. വളരെ ചുരുക്കം പുരുഷന്മാര്‍ മാത്രമാണ് എന്തും വരട്ടെയെന്ന് കണ്ട് പ്രതികരണവുമായി ഇറങ്ങുന്നത്. ഇതിനൊരു മാറ്റം അനിവാര്യമാണ്. തെറ്റ് ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടണം, എന്നാല്‍ നിരപരാധികളെ ബ്ലാക്ക് മെയില്‍ ചെയ്യുന്നതും സമൂഹത്തില്‍ തേജോവധം ചെയ്യുന്നതും തടയേണ്ടത് തന്നെയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് പോക്സോ കേസിൽ നിർണ്ണായക വിധി; പതിനൊന്നുകാരനെ പീഡിപ്പിച്ച പ്രതിക്ക് കോടതി കടുത്ത ശിക്ഷ...

0
കോഴിക്കോട്: കോഴിക്കോട് പതിനൊന്നു വയസുളള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കടയുടമയ്ക്ക്...

തിരുവനന്തപുരത്ത് ബാങ്ക് മാനേജറെ തട്ടിക്കൊണ്ട്‌ പോയി ; പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

0
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ സ്വകാര്യ ബാങ്ക് മാനേജറെ തട്ടിക്കൊണ്ടുപോയ പ്രതികളെ ഉടന്‍...

പിഎം ശ്രീ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിൻ്റെ നടപടിയിൽ യൂത്ത് ലീഗിന് അമർഷമെന്ന് റിപ്പോർട്ട്

0
കോഴിക്കോട്: കേന്ദ്രസർക്കാരിൻ്റെ പദ്ധതിയായ പിഎം ശ്രീ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിൻ്റെ നടപടിയിൽ യൂത്ത്...

ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തത്തില്‍ ഗവര്‍ണറെ രേഖാമൂലം അതൃപ്തി അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

0
തിരുവനന്തപുരം: ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തത്തില്‍ ഗവര്‍ണറെ രേഖാമൂലം അതൃപ്തി അറിയിച്ച്...