വീസ വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് കോടികൾ ; ട്രാവൽ ഏജൻസി ഉടമ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മുണ്ടക്കയം : യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വീസ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെന്ന കേസിൽ ഒളിവിലായിരുന്ന ട്രാവൽ ഏജൻസി ഉടമ കൂട്ടിക്കൽ പാലക്കുന്നേൽ അനീഷ് ഉമ്മർ പോലീസിന്റെ പിടിയിലായി. കഴിഞ്ഞ രാത്രി കോഴിക്കോട് നിന്നാണ് മുണ്ടക്കയം പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആറുമാസത്തിനകം യൂറോപ്യൻ രാജ്യങ്ങളിലേക്ക് വീസ ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് നിരവധി പേരിൽ നിന്ന് 5 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ അനീഷ് കൈപ്പറ്റിയെന്നാണ് പരാതി. വീസ ലഭ്യമാക്കാതെയും പണം തിരിച്ചുനൽകാതെയും വന്നതോടെ നൂറിലേറെ പേർ പോലീസിനെ സമീപിക്കുകയായിരുന്നു.

പരാതികൾ വർദ്ധിച്ചതിനെ തുടർന്ന് മുണ്ടക്കയം പോലീസ് അനീഷിന്റെ ട്രാവൽ ഏജൻസി നേരത്തേ അടച്ചുപൂട്ടിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ബാങ്ക് അക്കൗണ്ടുകളടക്കമുള്ള സാമ്പത്തിക ഇടപാടുകൾ പോലീസ് പരിശോധിച്ചിരുന്നു. തട്ടിപ്പിലൂടെ സമാഹരിച്ച പണം എവിടേക്കാണ് പോയത്, ആരുടെയൊക്കെയാണ് അക്കൗണ്ടുകളിലേക്ക് കൈമാറിയത്, എന്തൊക്കെ ആവശ്യങ്ങൾക്കാണ് വിനിയോഗിച്ചതെന്നിങ്ങനെയുള്ള കാര്യങ്ങൾ കേന്ദ്രീകരിച്ചാണ് ഇനി അന്വേഷണം പുരോഗമിക്കുക. പോലീസ് കൂടുതൽ പരാതിക്കാരുടെ മൊഴികളും രേഖകളും ശേഖരിച്ചുവരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...