പത്തനംതിട്ടയില്‍ മരിച്ചയാളുടെ പേരില്‍ കള്ളവോട്ട് ; കോണ്‍ഗ്രസ് പഞ്ചായത്ത് മെമ്പര്‍ക്കെതിരെയും ആരോപണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മെഴുവേലിയില്‍ മരിച്ച ആളുടെ പേരില്‍ കള്ളവോട്ട്. ആറുവര്‍ഷം മുന്‍പ് മരിച്ച അന്നമ്മയുടെ പേരിലാണ് വീട്ടില്‍ വെച്ച് കള്ളവോട്ട് ചെയ്തത്. ബില്‍ഒയുടെയും കോണ്‍ഗ്രസ് മെഴുവേലി പഞ്ചായത്ത് മെമ്പറുടെയും അറിവോടെയാണ് കള്ളവോട്ട് നടന്നതെന്ന് കാട്ടി എല്‍ഡിഎഫ് പരാതി നല്‍കി. പരാതിക്കാരുടെ മൊഴി തിരഞ്ഞെടുപ്പ് കമ്മീഷന്‍ രേഖപ്പെടുത്തി. വീട്ടിലേക്കുള്ള നടപടി വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആറു വര്‍ഷം മുന്‍പ് മരിച്ച 94 കാരി അന്നമ്മയുടെ പേരിലാണ് പത്തനംതിട്ട മെഴുവേലിയില്‍ വോട്ട് ചെയ്തത്. 874 ആയിരുന്നു അന്നമ്മയുടെ വോട്ടര്‍ പട്ടികയിലെ ക്രമനമ്പര്‍. ഇത് നീക്കം ചെയ്യാതെ 876 ആംക്രമനമ്പര്‍ ഉള്ള അന്നമ്മയുടെ മകന്റെ ഭാര്യ 65 വയസ്സുകാരി അന്നമ്മയെ കൊണ്ടാണ് മരിച്ചയാള്‍ക്ക് വേണ്ടി വോട്ട് ചെയ്യിച്ചത്.

മെഴുവേലി പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് കോണ്‍ഗ്രസ് മെമ്പര്‍ ഉള്‍പ്പെടെ അറിഞ്ഞാണ് കള്ളവോട്ട് നടന്നത് എന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി നല്‍കി. കള്ളവോട്ട് നടന്നു എന്നത് ബിഎല്‍ ഓയും സ്ഥിരീകരിച്ചു. അന്നമ്മ പറയുന്നത് കള്ളമാണ് എന്നും മരിച്ച ആളുടെ പേരിലാണ് വോട്ട് ചെയ്യാനുള്ള അപേക്ഷ നല്‍കിയിരുന്നത് എന്നും പരാതിക്കാരും പറഞ്ഞു.കള്ളവോട്ട് നടന്ന കാര്യം 24 പുറത്ത് വിട്ടതോടെ സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. നിലവില്‍ പരാതിക്കാരുടെ ഉള്‍പ്പെടെ മൊഴി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെ ഗുരുതരമായ വീഴ്ച നടന്നു എന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. ബിഎല്‍ഒക്ക് പുറമേ വീട്ടില്‍ വോട്ട് ജയിക്കാന്‍ പോയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും അച്ചട നടപടി ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീണ്ടും NCD കച്ചവടം – നിക്ഷേപം ഇരട്ടിപ്പിക്കാം : വമ്പന്‍ തട്ടിപ്പിനൊരുങ്ങി ബ്ലയിഡ് കമ്പനികള്‍

0
കൊച്ചി : ഒരു ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും NCD കച്ചവടവുമായി...

ശബരിമലയിൽ സിനിമാ ചിത്രീകരണത്തിന്റെ ആവശ്യമില്ലെന്ന് മന്ത്രി കെ മുരളീധരൻ

0
പത്തനംതിട്ട: ശബരിമല സിനിമ ചിത്രീകരണ വിഷയത്തിൽ ദേവസ്വംമന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ്...

സർക്കാർ സംഭരിച്ച നെല്ലിന്റെ പണം നൽകാത്തത്തിൽ വ്യാപക പ്രതിഷേധവുമായി പാലക്കാട്ടെ നെൽകർഷകർ

0
പാലക്കാട്: കർഷക ദിനത്തിലും കണ്ണീർ തോരാതെ പാലക്കാട്ടെ നെൽകർഷകർ. സർക്കാർ സംഭരിച്ച...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...