ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പഞ്ചസാരയുടെ അളവ് 300 കവിഞ്ഞതായി മന്ത്രി അതിഷി. തിഹാർ ജയിലിന് പുറത്ത് ആം ആദ്മി പാർട്ടി നടത്തിയ പ്രതിഷേധത്തിലാണ് അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യനിലയുടെ ഗുരുതര സ്വഭാവം ഊന്നിപ്പറഞ്ഞ് പ്രവർത്തകർ പ്രതിഷേധിച്ചത്. കേജ്രിവാളിനു ജയിലിൽ ഇൻസുലിൻ ലഭ്യമാക്കണമെന്നും പ്രതിഷേധക്കാർ തിഹാർ ജയിൽ അധികൃതരോട് ആവശ്യപ്പെട്ടു. ഏപ്രില്‍ 10, 15 തീയതികളിൽ മുഖ്യമന്ത്രിയുടെ ആരോഗ്യനില ഒരു മെഡിസിൻ സ്പെഷ്യലിസ്റ്റ് അവലോകനം ചെയ്തതായും ചികിത്സയ്ക്കിടെ അരവിന്ദ് കെജ്രിവാളിന് ഏതെങ്കിലും സമയത്ത് ഇൻസുലിൻ നിഷേധിച്ചുവെന്ന് പറയുന്നത് ശരിയല്ലെന്നും തിഹാർ ജയിൽ അധികൃതർ ഡൽഹി ലെഫ്റ്റനന്റ് ഗവർണ ർ വി കെ സക്സേനയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് പ്രതിഷേധം. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മാർച്ച് 21 നാണ് അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ ഒന്നു മുതൽ അദ്ദേഹം തിഹാർ ജയിലിലാണ്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033