സുപ്രീം കോടതിയുടെ പേരിൽ വ്യാജ വെബ്സൈറ്റ് : പൊതു മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് എന്ന പേരിൽ വ്യാജ വെബ്‌സൈറ്റ്. വ്യാജ വെബ്‌സൈറ്റുകളിൽ വഞ്ചിതരാകരുതെന്ന് സുപ്രീം കോടതി രജിസ്‌ട്രി പൊതു മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ആളുകളുടെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കാൻ സുപ്രീം കോടതിയുടെ പേര് ദുരുപയോഗം ചെയ്യുന്നുവെന്നും നോട്ടീസിൽ പറയുന്നു. http://cbins/scigv.com, https://cbins.scigv.com/offence തുടങ്ങിയ വ്യാജ ലിങ്കുകൾ ക്ലിക്ക് ചെയ്യുകയോ ഷെയർ ചെയ്യുകയോ ചെയ്യരുത്. ലഭിക്കുന്ന ലിങ്കുകളുടെ ആധികാരികത പരിശോധിക്കണം. സുപ്രീം കോടതി ഒരിക്കലും വ്യക്തിഗത വിവരങ്ങളോ സാമ്പത്തിക വിശദാംശങ്ങളോ മറ്റ് രഹസ്യാത്മക വിവരങ്ങളോ ആവശ്യപ്പെടില്ല എന്നത് ശ്രദ്ധിക്കുക.

മേൽപ്പറഞ്ഞ URL-കളിൽ വ്യക്തിപരമായതും രഹസ്യസ്വഭാവമുള്ളതുമായ വിവരങ്ങൾ പങ്കുവെക്കരുതെന്നും വെളിപ്പെടുത്തരുതെന്നും കർശനമായി നിർദ്ദേശിക്കുന്നു. മേൽപ്പറഞ്ഞ ‘പിഷിംഗ്‌'(ഇന്റര്‍നെറ്റ്‌ വഴി ഒരു വ്യക്തിയുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങള്‍ തട്ടിയെടുക്കുന്ന രീതി) ആക്രമണത്തിന് ഇരയായിട്ടുണ്ടെങ്കിൽ, എല്ലാ ഓൺലൈൻ അക്കൗണ്ടുകളുടെയും പാസ്‌വേഡുകൾ എത്രയും വേഗം മാറ്റണം. അനധികൃത ആക്സസ് ബാങ്കിലും ക്രെഡിറ്റ് കാർഡ് കമ്പനിയിലും അറിയിക്കണമെന്നും നോട്ടീസിൽ പറയുന്നു. www.sci.gov.in എന്നതാണ് സുപ്രീം കോടതിയുടെ ഔദ്യോഗിക ഡൊമെയ്‌ൻ എന്നും പൊതു മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എസ്.സി. ക്രമക്കേടുകളിൽ ഇടപെട്ട് ഗവർണർ ; രാഷ്ട്രപതിക്ക് റിപ്പോർട്ട്‌ ചെയ്യാൻ നീക്കം

0
തിരുവനന്തപുരം : കേരളത്തിലെ പി.എസ്.സി. പരീക്ഷാക്രമക്കേടിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇടപെടുന്നു....

ക്ഷേമപെൻഷൻ ; വീട്ടിലെ മസ്റ്ററിങ് ദുരുപയോഗം തടയാൻ കർശനനടപടി

0
ആലപ്പുഴ : വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള...

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...