അലോപ്പതിക്കെതിരായ തെറ്റായ പ്രചാരണം ; ബാബാ രാം​ദേവിനെതിരെ കേസെടുത്തു – ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തും

For full experience, Download our mobile application:
Get it on Google Play

ദില്ലി : അലോപ്പതിക്കെതിരെ തെറ്റായ പ്രചരണം നടത്തിയെന്ന ഐഎംഎയുടെ പരാതിയിൽ യോ​ഗ ​ഗുരു ബാബാ രാംദേവിനെതിരെ കേസെടുത്തു. ചത്തീസ്ഗഢ് പോലീസ് ആണ് ഐഎംഎയുടെ പരാതിയിന്മേൽ കേസെടുത്തത്. രാം​ദേവിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുമെന്ന് പോലീസ് വ്യക്തമാക്കി.  രണ്ട് ഡോസ് വാക്സിൻ എടുത്തിട്ടും പതിനായിരം ഡോക്ടർമാരും ലക്ഷണക്കണക്കിന് ആളുകളും മരിച്ചെന്ന ബാബാ രാംദേവിന്റെ വീഡിയോക്കെതിരെയാണ് ഐ എം എയുടെ പരാതി. കൊവിഡ് വാക്സിനേഷനെതിരെ തെറ്റായ പ്രചാരണം നടത്തിയ ബാബാ രാംദേവിനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഐ എം എ നേരത്തേ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

ഇതിനിടെ നേരത്തേ കൊവിഡ് വാക്സിൻ സ്വീകരിക്കില്ലെന്ന് പറഞ്ഞ ബാബാ രാം​ദേവ് വാക്സിൻ സ്വീകരിക്കുമെന്ന് അറിയിച്ചു. ഡോക്ടർമാർ ദൈവത്തിന്റെ ദൂതരാണെന്നും വാക്സിൻ സ്വീകരിച്ച ശേഷം ബാബാ രാംദേവ് പറഞ്ഞിരുന്നു. തന്റെ നിലപാടിൽ നിന്ന് മലക്കം മറിയുകയായിരുന്നു ബാബ രാംദേവ്.

അതേസമയം രാം ദേവിനെതിരെ 1000 കോടിയുടെ മാനനഷ്ടത്തിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അലോപ്പതിയെയും അലോപ്പതി ഡോക്ടര്‍മാരെയും അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 15 ദിവസത്തിനുള്ളില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നഷ്ടപരിഹാരമായി 1000 കോടി രൂപ നല്‍കണം എന്നാണ് നോട്ടീസ് പറയുന്നത്.

ആറുപേജുള്ള നോട്ടീസ് ഉത്തരാഖണ്ഡ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സെക്രട്ടറി അജയ് ഖന്നയുടെ പേരിലാണ് അയച്ചിരിക്കുന്നത്. രാംദേവിന്റെ  പ്രസ്താവന സംഘടനയില്‍ അംഗമായ ഡോക്ടര്‍മാരുടെ സേവനത്തെയും മാന്യതയെയും കളങ്കപ്പെടുത്തുന്നതാണെന്ന് വക്കീല്‍ നീരജ് പാണ്ഡേ വഴി അയച്ച നോട്ടീസ് ആരോപിക്കുന്നു.

അ​ലോ​പ്പ​തി ചി​കി​ത്സ വി​ഡ്ഢി​ത്ത​മാ​ണെ​ന്ന രാം​ദേ​വി​ന്റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അസോസി​യേ​ഷ​ൻ നേ​ര​ത്തേ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കൊ​വി​ഡ് രോ​ഗി​ക​ളി​ലെ ചി​കി​ത്സ​യ്ക്കാ​യി ഡ്ര​ഗ്സ് ക​ൺ​ട്രോ​ള​ർ ജ​ന​റ​ൽ അ​നു​മ​തി ന​ല്കി​യ റം​ഡി​സീ​വ​ർ, ഫ​വി​ഫ്ലൂ തു​ട​ങ്ങി​യ മ​രു​ന്നു​ക​ൾ പ​രാ​ജ​യ​മാ​ണെ​ന്നു​മാണ് രാം​ദേ​വ് പ​റ​ഞ്ഞ​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...