മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടന്ന പീഡനക്കേസ് പ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടന്ന പീഡനക്കേസ് പ്രതി അറസ്റ്റിലായി. സീവ്യൂ വാര്‍ഡില്‍ പുതുവല്‍പുരയിടം വീട്ടില്‍ റനീഷ് (അജി-21) ആണ് പോലീസ് പിടിയിലായത്. തൃശ്ശൂര്‍ സ്വദേശിയുടെ മോഷ്ടിച്ച ബൈക്കുമായാണ് ഇയാളെ പിടികൂടിയത്. മോഷണത്തെ തുടര്‍ന്ന് തൃശ്ശൂര്‍ വെസ്റ്റ് പോലീസ് അന്വേഷണം നടത്തുകയായിരുന്നു.

ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ കേസില്‍ പ്രതിയാണ് ഇയാള്‍. വാഹനം വാടകയ്‌ക്കെടുത്ത ശേഷം മറിച്ച്‌ വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ടും ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ നിരവധി പരാതികള്‍ നിലവിലുണ്ട്.

ഡിവൈ.എസ്.പി. ഡി.കെ. പൃഥ്വിരാജിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കളര്‍കോട് ജംഗ്ഷനു സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇയാളെ സൗത്ത് പോലീസ് പിടികൂടിയത്. പ്രതി കൂടുതല്‍ ബൈക്കുകള്‍ മോഷ്ടിച്ചിട്ടുണ്ടോയെന്ന് അന്വേഷണം നടക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...