കാല്‍വഴുതി ജലാശയത്തില്‍ വീണ് കാണാതായ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഉപ്പുതറ കെട്ടുചിറയില്‍ മീന്‍പിടിക്കുന്നതിനായി വലവീശുന്നതിനിടയില്‍ കാല്‍വഴുതി ജലാശയത്തില്‍ വീണ് കാണാതായ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മാട്ടുതാവളം ഇല്ലിക്കല്‍പറമ്പില്‍ മനേഷ് (31), മാട്ടുതാവളം കുമ്മിണിയില്‍ ജോയ്‌സ് (31) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

പെരിയാറിന്റെ കൈവഴിയായ സീതക്കയത്തുനിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ധീരേന്ദ്ര സിങ് കുശ്വഹയുടെ നേതൃത്വത്തിലുള്ള 15 പേരടങ്ങുന്ന എന്‍ഡിആര്‍എഫ് ടീം, ഫയര്‍ ഫോഴ്‌സ്, റാപ്പിഡ് റസ്‌ക്യൂ ഫോഴ്‌സും (സ്‌കൂബ ടീം), നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്നാണ് കഴിഞ്ഞ മൂന്നുദിവസങ്ങളിലായി തിരച്ചില്‍ നടത്തിയത്. വലവീശി മീന്‍പിടിക്കുന്നതിനിടെ കാല്‍ വഴുതി ഒഴുക്കില്‍പ്പെട്ട ജോയ്‌സിനെ രക്ഷപെടുത്താന്‍ മനേഷും വെള്ളത്തിലേക്ക് ചാടി.

നല്ല ആഴമുണ്ടായിരുന്നതിനാല്‍ ഇരുവരും മുങ്ങിത്താഴുകയായിരുന്നു. ഇരുവര്‍ക്കും ഒപ്പമുണ്ടായിരുന്ന മാണിക്കകത്ത് രതീഷാണ് വിവരം നാട്ടുകാരെ അറിയിച്ചത്. വാഹനമെത്താത്ത പ്രദേശമായതിനാല്‍ പോലിസിനും ഫയര്‍ഫോഴ്‌സിനും വനപാലകര്‍ക്കും രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടേണ്ടിവന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...