യൂത്ത് കോൺഗ്രസ് നേതാവ് നഹാസ് പത്തനംതിട്ടക്കെതിരെ വ്യാജ പ്രചാരണം : ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ വ്യാജ വാർത്തകളും മോർഫ് ചെയ്ത ചിത്രങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.
സി.പി.എം, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകരും മറ്റ് ചില സോഷ്യൽ മീഡിയ അക്കൗണ്ടുകളും ബോധപൂർവ്വം തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ഫേസ്ബുക്ക്, യൂട്യൂബ് ഉൾപ്പെടെയുള്ള മാധ്യമങ്ങളിലൂടെ അടിസ്ഥാനരഹിതമായ ആരോപണങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ച് തന്റെ പൊതുജീവിതത്തെയും രാഷ്ട്രീയ പ്രവർത്തനങ്ങളെയും തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പരാതിയിൽ പറയുന്നു.

കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങൾ മുതൽ കേരള ആഭ്യന്തരമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കപ്പെടുമെന്ന തരത്തിലുള്ള വ്യാജ വാർത്തകൾ വരെ പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ വ്യക്തിഹത്യ നടത്തുകയും കുടുംബത്തെ മാനസികമായി ബുദ്ധിമുട്ടിലാക്കുകയും ചെയ്യുന്ന ഇത്തരം സൈബർ ആക്രമണങ്ങൾക്കെതിരെ നിയമപരമായി പോരാടുമെന്നും നഹാസ് വ്യക്തമാക്കി. വ്യാജവും അപകീർത്തികരവുമായ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിനും അതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കേസെടുത്ത് കർശന നടപടി സ്വീകരിക്കുന്നതിനും പോലീസ് ഇടപെടണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതി ലഭിച്ച സാഹചര്യത്തിൽ വിഷയത്തിൽ ആവശ്യമായ അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി.ഡി സര്‍ക്കാര്‍ ഇന്ന് നൂറാം ദിനത്തിലേക്ക് ; ജനപ്രിയ പ്രഖ്യാപനങ്ങള്‍ നേട്ടമായി ഉയര്‍ത്തി ടീം...

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ ഇന്ന് നൂറാം ദിനത്തിലേക്ക്. മെയ് 18നാണ് യുഡിഎഫ്...

സംസ്ഥാനത്ത് കോടികളുടെ മണി ചെയിൻ തട്ടിപ്പ് ; ഇരയായത് ആയിരത്തോളം പേർ

0
തിരുവനന്തപുരം: ഓൺലൈൻ ആപ്പിൽ നോവൽ വായിച്ചാൽ പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത്...

അജിത് ഡോവൽ ചൈനയിൽ ; അതിർത്തിത്തർക്കത്തിൽ നിർണായക ചർച്ച ഇന്ന് നടക്കും

0
ന്യൂഡൽഹി : ഇന്ത്യ-ചൈന അതിർത്തിത്തർക്കം ചർച്ചചെയ്യുന്നതിന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്...

മയ്യനാട്ടിൽ കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി മർദ്ദിച്ച സംഭവം : പ്രതി ദിവസങ്ങൾ കഴിഞ്ഞിട്ടും...

0
കൊല്ലം: കൊല്ലം മയ്യനാട് ഡ്യൂട്ടിയിലുണ്ടായിരുന്ന കെ.എസ്.ഇ.ബി (KSEB) ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി...