സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഇ-വായനാദിനം സംഘടിപ്പിച്ചു
ദേശീയ വായനാദിനത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് റാന്നി പഠനകേന്ദ്രത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ഇ- വായനാദിനം സംഘടിപ്പിച്ചു. റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ക്കായി വായനാദിന പ്രശ്‌നോത്തരി, പത്രവായന ശീലം വളര്‍ത്തുന്നതിന് വിവിധ പത്രങ്ങളുടെ വിതരണം എന്നിവ നടന്നു. 100 ല്‍ അധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

ലഹരി വിരുദ്ധ പോസ്റ്റര്‍ രചന മത്സരം
നഷാ മുക്ത് സപ്താഹ് പരിപാടിയുടെ ഭാഗമായി ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളജ് തലത്തില്‍ ജൂണ്‍ 26 വരെ ലഹരി വിരുദ്ധ പോസ്റ്റര്‍ രചന മത്സരങ്ങള്‍ നടത്തുന്നു. ജില്ലാതല വിജയികളെ ജൂണ്‍ 26ന് ദേശീയ ലഹരി വിരുദ്ധ ദിനാചരണത്തില്‍ ആദരിക്കും. മത്സരത്തില്‍ പങ്കെടുക്കുന്നതിന് അതാത് സ്‌കൂള്‍/കോളജ് അധികൃതരുമായി ബന്ധപ്പെടണം.

വാഹനം ആവശ്യമുണ്ട്
മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണത്തിന് ജില്ല സാമൂഹ്യ നീതി ഓഫീസിലെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ ആവശ്യത്തിന് ടാക്‌സി പെര്‍മിറ്റുള്ള വാഹനം (കാര്‍, 1000 സി സിയില്‍ കുറയാത്തത്) കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ സഹിതം നല്‍കുന്നതിന് വാഹന ഉടമകള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. 2027 മാര്‍ച്ച് 31 വരെയാണ് കരാര്‍ കാലയളവ്. അവസാന തീയതി ജൂലൈ മൂന്ന് ഉച്ചയ്ക്ക് രണ്ട്. ടെന്‍ഡര്‍ ഫോമിനും വിവരങ്ങള്‍ക്കും ജില്ല സാമൂഹ്യ നീതി കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2325168, 8281999004.

വെറ്ററിനറി സര്‍ജന്‍ താല്‍ക്കാലിക നിയമനം
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൃഗസംരക്ഷണവകുപ്പ് കോന്നി ബ്ലോക്കില്‍ നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേയ്ക്ക് വെറ്ററിനറി സര്‍ജന്‍മാരെ താല്‍ക്കാലികമായി നിയമിക്കുന്നു. യോഗ്യത – ബി വി എസ് സി ആന്റ് എ എച്ച്, കേരള സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 24 രാവിലെ 11 ന് ജില്ല വെറ്ററിനറി കോംപ്ലക്‌സിലുള്ള മൃഗസംരക്ഷണ കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0468 2322762.

വാഹനം ആവശ്യമുണ്ട്
പുളിക്കീഴ് ഐ.സി.ഡി.എസ് പ്രോജക്ട് ആവിശ്യത്തിനായി വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 30 വൈകിട്ട് മൂന്ന്. വിവരങ്ങള്‍ക്ക് ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, പുളീക്കീഴ്, വളഞ്ഞവട്ടം പി. ഒ, തിരുവല്ല. ഫോണ്‍  0469 2610016, 9746076857.

വായ്പ പദ്ധതി
സംസ്ഥാന വനിത വികസന കോര്‍പറേഷന്‍ പത്തനംതിട്ട ജില്ലയില്‍ സ്ഥിര താമസക്കാരായ ന്യൂനപക്ഷ (ക്രിസ്ത്യന്‍, മുസ്ലീം) വിഭാഗത്തിലെ വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പയും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ വായ്പയും (30 ലക്ഷം രൂപ വരെ നിബന്ധനകള്‍ക്ക് വിധേയം) നല്‍കുന്നു. 18 – 55 പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനും (വസ്തു/ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയില്‍) വായ്പ അനുവദിക്കുന്നു. www.kswdc.org ല്‍ അപേക്ഷിക്കാം. ഫോണ്‍  8281552350.

ഐ ടി ഐ പ്രവേശനം
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ ടി ഐയില്‍ ഐ എം സി ക്ക് കീഴില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരത്തോടെ നടത്തുന്ന വിവിധ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ഹ്യൂമണ്‍ റിസോഴ്‌സ് മാനേജ്മന്റ് (ഒരു വര്‍ഷം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് (ഒരു വര്‍ഷം) ഡിപ്ലോമ ഇന്‍ മറൈന്‍ മെക്കാനിക്കല്‍ ഫിറ്റര്‍ (ആറ് മാസം), അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് എച്ച് ആര്‍ എം (ആറ് മാസം) എന്നിവയാണ് കോഴ്സുകള്‍. യോഗ്യത പ്ലസ് ടു/ബിരുദം. ഫോണ്‍ 7306119753.

ഇ ടെന്‍ഡര്‍
സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി കാഞ്ഞീറ്റുകരയില്‍ പ്രവര്‍ത്തിക്കുന്ന പുരുഷന്‍മാരുടെ പകല്‍വീട്ടിലെ മാനസികാസ്വാസ്ഥ്യമുള്ള രോഗികളെ അവരവരുടെ വീടുകളില്‍ നിന്നും പകല്‍വീട്ടിലേക്കും തിരിച്ചു വീടുകളിലേക്കും എത്തിക്കുന്നതിന് വാഹന ഉടമകളില്‍ നിന്നും ഇ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ റഫറന്‍സ് നമ്പര്‍-DH-KZRY0PTA/935/2026-B1, ടെന്‍ഡര്‍ ഐ ഡി -2026_DHS_856332_1. ടെന്‍ഡറില്‍ പങ്കെടുക്കുന്നതിന് www.etender.kerala.gov.in സന്ദര്‍ശിക്കണം.

ഇ ടെന്‍ഡര്‍
സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ഏഴിക്കാട് പ്രവര്‍ത്തിക്കുന്ന വനിതകളുടെ പകല്‍വീട്ടിലെ മാനസികാസ്വാസ്ഥ്യമുള്ള രോഗികളെ അവരവരുടെ വീടുകളില്‍ നിന്നും പകല്‍വീട്ടിലേക്കും തിരിച്ചു വീടുകളിലേക്കും എത്തിക്കുന്നതിന് വാഹന ഉടമകളില്‍ നിന്നും ഇ ടെന്‍ഡര്‍ ക്ഷണിച്ചു . ടെന്‍ഡര്‍ റഫറന്‍സ് നമ്പര്‍- DH-KZRY0PTA/936/2026-B1, ടെന്‍ഡര്‍ ഐ ഡി- 2026_DHS_856626_1.ടെന്‍ഡറില്‍ പങ്കെടുക്കുന്നതിന് www.etender.kerala.gov.in സന്ദര്‍ശിക്കണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...