മോഷണക്കുറ്റം ആരോപിച്ച് യുവതി ജീവനൊടുക്കിയ സംഭവം ; പോലീസിനും അയൽവാസികൾക്കുമെതിരെ കുടുംബം ; ജസീലയുടെ വീഡിയോ പുറത്ത്

For full experience, Download our mobile application:
Get it on Google Play

കാസർകോട് : നാലത്തടുക്കയില്‍ മോഷണക്കുറ്റം ആരോപിക്കപ്പെട്ടതിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ പോലീസിനും അയൽവാസികൾക്കുമെതിരെ കുടുംബം രംഗത്ത്. നാലത്തടുക്ക സ്വദേശിനി ജസീലയാണ് (24 ) ജീവനൊടുക്കിയത്. വ്യാജ മോഷണക്കുറ്റം ആരോപിച്ചതിൽ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തത് എന്നും വനിതാ പോലീസ് ഇല്ലാതെയാണ് ചോദ്യം ചെയ്തത് എന്നും കുടുംബം പറഞ്ഞു. ആത്മഹത്യക്ക് മുൻപായി തന്റെ ഭാഗം വിശദീകരിച്ച് യുവതി എടുത്ത വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

ജസീലയ്ക്കെതിരെ സ്വർണമോഷണ കുറ്റം ആരോപിക്കപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് അയൽക്കാരിൽ നിന്നും പോലീസിൽ നിന്നും നേരിട്ട മാനസിക പീഡനത്തെത്തുടർന്നാണ് ജസീല ആത്മഹത്യ ചെയ്തത് എന്നാണ് ആരോപണം. ആത്മഹത്യക്ക് മുൻപായി ചിത്രീകരിച്ച വീഡിയോയിൽ ജസീല പറയുന്നത് ഇങ്ങനെയാണ്,’ഫ്രണ്ടിന്റെ ഉമ്മാന്റെ ഗോൾഡ് മിസ്സായി. ഞാൻ എടുത്തുവെന്നാണ് പറയുന്നത്. ഞാൻ അങ്ങനെ ചെയ്തിട്ടുപോലുമില്ല. ഞാൻ ഏതൊക്കെയോ ചെക്കന്മാരുമായിട്ട് കോഴിക്കോട് പോയി റൂമെടുത്തു എന്നൊക്കെ പറഞ്ഞുനടക്കുകയാണ് അവർ. വീട്ടിൽ ആർക്കും ഒരു സമാധാനവുമില്ല. ഞാൻ മരിച്ചാൽ ഇവർക്ക് ശിക്ഷ കൊടുക്കണം. എടുക്കാത്ത ആഭരണം എങ്ങനെ കൊടുക്കാനാണ്? എന്നെ എന്തിനാ ഇങ്ങനെ നാണം കെടുത്തുന്നത്?’ എന്നാണ് യുവതി പറയുന്നത്.

ആദൂർ പോലീസാണ് യുവതിയെ ചോദ്യം ചെയ്‌തത്‌. പോലീസിനെതിരെ യുവതിയുടെ കുടുംബം രംഗത്തുണ്ട്. പരാതി എഴുതിനൽകാൻ ശ്രമിച്ചപ്പോൾ പോലീസ് അതിന് സമ്മതിച്ചില്ല. യുവതി തന്നെയാണ് എടുത്തത് എന്ന രീതിയിൽ സംസാരിക്കുകയും ചെയ്തു. ചോദ്യം ചെയ്യുമ്പോൾ വനിതാ പോലീസ് ഉണ്ടായിരുന്നില്ല. അപമാനിച്ച് ആ കുട്ടിയെ പുറത്തിറങ്ങാൻ പറ്റാത്ത വിധത്തിലാക്കി എന്നും ജസീലയുടെ ബന്ധു പറയുന്നത്. ആദൂർ പോലീസിനെതിരെ വിദ്യാനഗർ പോലീസ് സ്റ്റേഷനിലാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്. ജസീലയുടെ ആത്മഹത്യയ്ക്ക് പിന്നിൽ പോലീസ് നൽകിയ മാനസിക പീഡനം മൂലമാണ് എന്നാണ് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ ഞായറാഴ്ചയാണ് യുവതിയെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെയാണ് മരണം സംഭവിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...