തിരുവനന്തപുരത്ത് വീണ്ടും നടുറോഡില്‍ ആക്രമണം ; കാര്‍ അടിച്ച് തകർത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരo: തിരുവനന്തപുരത്ത് വീണ്ടും നടുറോഡില്‍ ആക്രമണം. ബാലരാമപുരം ജംഗ്ഷനില്‍ ആണ് എട്ട് വയസിന് താഴെ പ്രായമുളള മൂന്നുകുട്ടികളടക്കം സഞ്ചരിച്ച കാര്‍ അടിച്ച് തകർത്തത്. കോട്ടയം സ്വദേശിയായ ജോര്‍ജ്ജിന്‍റെ കാറാണ് ആക്രമിക്കപ്പെട്ടത്. സംഭവസമയം കാറിൽ ജോര്‍ജ്ജും ഭാര്യയും മൂന്ന് മക്കളുമാണ് ഉണ്ടായിരുന്നത്. ബാലരാമപുരത്ത് കൈത്തറി ഉത്പന്നങ്ങൾ വാങ്ങാനായി എത്തിയതായിരുന്നു കുടുംബം.

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തൊട്ട് മുന്നില്‍ പോയ കാറിന്‍റെ പുറകില്‍ തട്ടിയതാണ് പ്രശ്നങ്ങൾക്ക് കാരണം. ശ്രീകാര്യം സ്വദേശിയായ അജിത്കുമാര്‍ ആണ് മുൻപിലെ കാറിലുണ്ടായിരുന്നത്. മറ്റു പ്രകോപനങ്ങൾ ഒന്നുമില്ലാതെ തന്നെ അജിത് കുമാര്‍ ജോര്‍ജ്ജും കുടുംബവും സഞ്ചരിച്ച കാര്‍ നടുറോഡിൽ വെച്ച് അടിച്ചു തകര്‍ക്കുകയായിരുന്നു. ഇന്ന് വൈകിട്ട് അ‍ഞ്ച് മണിയോടെയായിരുന്നു സംഭവം. ജോര്‍ജ്ജിൻ്റെ പരാതിയിൽ ബലരാമപുരം പോലീസ് കേസെടുത്തിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലക്ഷങ്ങളുടെ ഹെറോയിൻ കണ്ടെടുത്തു ; ബംഗാൾ സ്വദേശി പിടിയിൽ

0
തിരുവനന്തപുരം: കാട്ടാക്കട തച്ചോട്ടുകാവിൽ ലക്ഷങ്ങളുടെ ഹെറോയിനുമായി ഇതര സംസ്ഥാനക്കാരൻ പിടിയിൽ. തച്ചോട്ടുകാവ്...

ഭാര്യയെ മർദിച്ച കേസ് ; ബിജെപി തൃശൂര്‍ സൗത്ത് ജില്ല അധ്യക്ഷൻ എ.ആർ ശ്രീകുമാർ...

0
തൃശൂര്‍: ഭാര്യയെ മർദിച്ച കേസിൽ ബിജെപി തൃശൂര്‍ സൗത്ത് ജില്ല അധ്യക്ഷൻ...

ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്

0
കൊച്ചി: ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്. അൻസിബയുടെ മൊഴി...

ഇടുക്കിയിൽ ഇരുചക്ര വാഹനാപകടം ; യുവാവിന് ദാരുണാന്ത്യം

0
ഇടുക്കി: ഇടുക്കി മുരിക്കുംതൊട്ടിക്ക്‌ സമീപം ഉണ്ടായ ഇരുചക്ര വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം....