ബിരിയാണിയും തണ്ണിമത്തനും കഴിച്ചതിന് പിന്നാലെ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : മുംബൈയിലെ പൈധോനിയിൽ കുടുംബത്തിലെ നാലുപേർ മരിച്ചു. ബിരിയാണിയും തണ്ണിമത്തനും കഴിച്ചതിന് ശേഷമാണ് കുടുംബത്തിലെ നാല് പേർക്കും അസ്വസ്ഥതയുണ്ടായതെന്നാണ് വിവരം. ഭക്ഷണത്തിൽ നിന്നും വിഷബാധയുണ്ടായതിനെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. 40 വയസ്സുകാരനായ അബ്ദുള്ള ദൊക്കാർഡിയ, 35 വയസ്സുള്ള ഭാര്യ നസ്രീൻ ദൊക്കാർഡിയ, 16-ഉം 13-ഉം വയസ്സുള്ള മക്കളായ അയിഷ, സെയിനബ് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ഏപ്രിൽ 25ന് രാത്രി നടന്ന അത്താഴവിരുന്നിന് ശേഷമാണ് മരണം സംഭവിച്ചത്. അടുത്ത ബന്ധുക്കളുൾപ്പെടെ ഒമ്പത് പേർ രാത്രി പത്തരയോടെ ഒരുമിച്ച് ഭക്ഷണം കഴിച്ചിരുന്നു.

ബിരിയാണിയായിരുന്നു കഴിച്ചത്. തുടർന്ന് ബന്ധുക്കൾ മടങ്ങിപ്പോയി. രാത്രി ഒന്നരയോടെ മരിച്ച നാലുപേർ തണ്ണിമത്തൻ കഴിച്ചതായും പറയപ്പെടുന്നു. ഏപ്രിൽ 26-ന് പുലർച്ചെ അഞ്ചരയോടെ നാലുപേർക്കും ഛർദ്ദിയും വയറിളക്കവും ഉൾപ്പെടെയുള്ള കടുത്ത അസ്വസ്ഥതകൾ ഉണ്ടായി. ആദ്യം കുടുംബ ഡോക്ടറെ കാണിച്ചെങ്കിലും പിന്നീട് ജെ.ജെ. ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ആദ്യം ഇളയ മകളും പിന്നാലെ പിതാവും മരിച്ചു. മാതാവും മൂത്ത മകളും ചികിത്സക്കിടെയാണ് മരണത്തിന് കീഴടങ്ങിയത്. ഭക്ഷ്യവിഷബാധയാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും, കൃത്യമായ കാരണം നിലവിൽ സ്ഥിരീകരിച്ചിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാളയാറിൽ ട്രെയിനിടിച്ച് പിടിയാനയും കുട്ടിയാനയും ചരിഞ്ഞു

0
പാലക്കാട്: കേരള-തമിഴ്‌നാട് അതിർത്തി പ്രദേശമായ വാളയാർ ചാവടിപ്പാറ പുതുപ്പതിയിൽ റെയിൽവേ ട്രാക്ക്...

ബെംഗളൂരുവിൽ മലയാളിയായ കേന്ദ്രസർക്കാർ ജീവനക്കാരി വാഹനാപകടത്തിൽ മരിച്ച സംഭവം ; റോഡിൻ്റെ ശോച്യാവസ്ഥയ്ക്കെതിരെ പ്രതിഷേധവുമായി...

0
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളിയായ കേന്ദ്രസർക്കാർ ജീവനക്കാരി വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ റോഡിൻ്റെ...

വാർത്താ ചാനലുകളുടെ പോസ്റ്റുകൾ മെറ്റ നീക്കിയ സംഭവത്തിൽ പ്രതികരണവുമായി എഎ റഹീം എം പി

0
തിരുവനന്തപുരം: വാർത്താ ചാനലുകളുടെ പോസ്റ്റുകൾ മെറ്റ നീക്കിയ സംഭവത്തിൽ പ്രതികരണവുമായി എഎ...

സിപിഎം നിയന്ത്രണത്തില്‍ തുടങ്ങിയ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു

0
കോഴിക്കോട്: ഇസ്ലാമിക് ബാങ്കിംഗ് രീതിയില്‍ സിപിഎം നിയന്ത്രണത്തില്‍ തുടങ്ങിയ ഹലാല്‍ ഫായിദ...