യാത്രക്കിടെ മിഠായി വാങ്ങാൻ കാർ നിർത്തിയ കുടുംബം നാലു വയസ്സുകാരനെ വഴിയിൽ മറന്നു

For full experience, Download our mobile application:
Get it on Google Play

മങ്കട: യാത്രക്കിടെ മിഠായി വാങ്ങാൻ കാർ നിർത്തിയ കുടുംബം നാലു വയസ്സുകാരനെ വഴിയിൽ മറന്നു. മങ്കട കോഴിക്കോട് പറമ്പ് ആയിരനാഴി പടിയിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം. റോഡരികിൽ കരഞ്ഞ് നിൽക്കുന്ന കുട്ടിയെ കണ്ട് ആളുകൾ അന്വേഷിച്ചപ്പോഴാണ് കുട്ടി ഒരു ചുവന്ന കാറിന് പിറകെ ഓടുന്നത് കണ്ടതായി നാട്ടുകാരിൽ ചിലർ പറഞ്ഞത് . കുട്ടിയുടെ കൈയിൽ നിറയെ മിഠായി ഉണ്ടായിരുന്നു. മിഠായി വാങ്ങിയ കട കുട്ടി കാണിച്ചുകൊടുക്കുകയും കച്ചവടക്കാരൻ കുട്ടിയെ തിരിച്ചറിയുകയും ചെയ്തു. യാത്രക്കിടെ മിഠായി വാങ്ങാൻ കാർ നിർത്തിയ കുടുംബം കുട്ടിയെ കൂടാതെ യാത്ര ചെയ്തതാണെന്ന് അറിഞ്ഞപ്പോൾ നാട്ടുകാർ പല ഭാഗത്തേക്കും വിവരമറിയിച്ചു.

ഇതിനിടെ 20 മിനിറ്റിനകം കാർ തിരികെ വന്നു കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. ഒറ്റപ്പാലത്തേക്കുള്ള യാത്രക്കിടെയാണ് കുടുംബം മിഠായി വാങ്ങാൻ ആയിരനാഴി പടിയിലെ കടക്ക് മുന്നിൽ കാർ നിർത്തി ഇറങ്ങിയത്. അതിനിടെ നാലു വയസ്സുകാരനെ സീറ്റിൽനിന്ന് മാറ്റിയിരുത്താൻ വേണ്ടി കാറിൽനിന്ന് ഇറക്കിയിരുന്നു.  കുട്ടി കാറിന് പുറത്താണെന്ന് അറിയാതെ കുടുംബം യാത്ര തുടരുകയായിരുന്നു. കുറേ ദൂരം പോയപ്പോഴാണ് കുട്ടി വാഹനത്തിൽ ഇല്ലെന്ന് മനസ്സിലാക്കി ഇവർ തിരിച്ചുവന്നത്. അവസരോചിതമായി ഇടപെട്ട് കുട്ടിയെ സംരക്ഷിച്ച നാട്ടുകാർക്ക് കുടുംബം നന്ദി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രിയവർഗീസ് നിയമനക്കേസ് മാറ്റിവെച്ച് സുപ്രീം കോടതി ; സെപ്റ്റംബർ 22-ന് പരിഗണിക്കും

0
ന്യൂഡൽഹി : കണ്ണൂർ സർവകലാശാലയിലെ പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസ്...

ചിറയൻകീഴിലെ കോൺ​ഗ്രസ് നേതാക്കൾ തമ്മിലുള്ള കയ്യാങ്കളിയിൽ രമ്യ ഹരിദാസിനെതിരെ കെ. മുരളീധരൻ

0
തിരുവനന്തപുരം: ചിറയൻകീഴിലെ കോൺ​ഗ്രസ് നേതാക്കൾ തമ്മിലുള്ള കയ്യാങ്കളിയിൽ രമ്യ ഹരിദാസിനെതിരെ കെ....

പ്രായരേഖകളിൽ ക്രമക്കേട് ; ഇന്ത്യൻ അണ്ടർ-19 താരം രോഹിത് യാദവിന് ബിസിസിഐയുടെ വിലക്ക്

0
മുംബൈ : പ്രായരേഖകളിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ബംഗാൾ ലെഗ് സ്പിന്നർ...

ലോട്ടറി ടിക്കറ്റിന്‍റെ അവസാന നമ്പര്‍ തിരുത്തി തട്ടിപ്പ് ; പ്രതി പിടിയിൽ

0
തൃശൂര്‍: ലോട്ടറി ടിക്കറ്റിന്‍റെ അവസാന നമ്പര്‍ ലെഡ് പെന്‍സില്‍ ഉപയോഗിച്ച് തിരുത്തി...