പാടത്ത് ഇടിഞ്ഞു വീഴാറായ വീട്ടിൽ ഭയത്തോടെ കുടുംബം

For full experience, Download our mobile application:
Get it on Google Play

കോന്നി : കലഞ്ഞൂർ പാടം ഇരുട്ടു തറ കോളനിയിൽ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീട്ടിൽ ഭയത്തോടെ കഴിയുകയാണ് ഇരുട്ടു തറ കോളനിയിൽ പറങ്കിമാം വിളയിൽ 82 കാരിയും ക്യാൻസർ രോഗിയുമായ കൊച്ചപ്പിയും മകളും. ഇരുപത്തഞ്ച് വർഷങ്ങൾക്ക് മുൻപ് കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിൽ നിന്നും അനുവദിച്ച വീട്ടിൽ ആണ് ഇരുവരും താമസം. അവിവാഹിതയായ മകൾ തൊഴിലുറപ്പ് ജോലിക്കും മറ്റും പോയാണ് കുടുംബം പുലർത്തുന്നത്.

പ്രധാന മന്ത്രി ആവാസ് യോജന പദ്ധതി പ്രകാരവും മറ്റ് പദ്ധതികൾ പ്രകാരവും വീടിനായി ഒട്ടേറെ അപേക്ഷകൾ സമർപ്പിച്ചിട്ടും യാതൊരു ഫലവും ഉണ്ടായില്ല. വീടിന്റെ മേൽക്കൂര ചോർന്നൊലിക്കുന്ന അവസ്ഥയിലാണ്. ഭിത്തി വരെ ഇടിഞ്ഞു വീഴാറായ നിലയിലാണിപ്പോൾ. കനത്ത മഴയും കാറ്റും വരുമ്പോൾ വീട് നിലം പൊത്തുമെന്ന പേടിയാൽ കഴിയുകയാണ് കുടുംബം. ചോർന്നൊലിക്കുന്ന മേൽക്കൂരക്ക് കീഴിൽ കഴിയുന്ന ഈ കുടുംബത്തിന് സംരക്ഷണം നൽകുവാൻ അധികൃതർ തയ്യാറാകേണ്ടത് ആവശ്യമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....