കുടുംബ വഴക്ക് ; അമ്മ അഞ്ച് പെണ്‍മക്കളെയും കൊണ്ട് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

ജയ്പൂര്‍ : ഭര്‍ത്താവുമായുള്ള വഴക്ക് പതിവായതിനെ തുടര്‍ന്നുള്ള മനോവിഷമത്തില്‍ 40കാരി അഞ്ചു മക്കള്‍ക്കൊപ്പം കിണറ്റില്‍ ചാടി മരിച്ചു. ഭര്‍ത്താവ് ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ സംബന്ധിക്കാന്‍ പോയ സമയത്താണ് സംഭവം. രാവിലെ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. രാജസ്ഥാനിലെ കോട്ടയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.

ഏഴു കുട്ടികളുടെ അമ്മയായ ബദാംദേവിയും പ്രായപൂര്‍ത്തിയാവാത്ത അഞ്ചു പെണ്‍മക്കളുമാണ് മരിച്ചത്. 14, 8,6,4, 1 വയസുള്ള കുട്ടികളാണ് അമ്മയ്‌ക്കൊപ്പം കിണറ്റില്‍ ചാടിയത്. സംഭവ സമയത്ത് 15ഉം ഏഴും വയസുള്ള മറ്റു രണ്ടു പെണ്‍കുട്ടികള്‍ ഉറങ്ങുകയായിരുന്നു. ഭര്‍ത്താവുമായി പതിവായുള്ള വഴക്കാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. ഭര്‍ത്താവ് വസ്ത്രവ്യാപാരിയാണ്. സംഭവ സമയത്ത് ബദാംദേവിയുടെ ഭര്‍ത്താവ് വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും പോലീസ് പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ അറസ്റ്റ് 10,000-ത്തിലേക്ക് ; ജയിലുകൾ നിറയുന്നു, കുടുങ്ങുന്നവരിലേറെയും ചെറുകിടക്കാർ

0
കൊച്ചി : ലഹരിക്കെതിരേയുള്ള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ 78 ദിവസം പിന്നിടുമ്പോൾ...

ഇംഗ്ലീഷിനെ വിദേശഭാഷയായി കണക്കാക്കുന്നതിൽ വിയോജിപ്പ് ; സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച്...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം ; ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

0
തിരുവനന്തപുരം: അർജൻറീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്നതിൻ്റെ പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

റിയാദ് വിമാനത്താവളത്തിൽ ‘സൈലന്റ് എയർപോർട്ട്’പദ്ധതിക്ക് തുടക്കമായി ; ആദ്യഘട്ടം പ്രാബല്യത്തിൽ

0
റിയാദ് : വിമാനത്താവളത്തിലെ നിരന്തരമായ അറിയിപ്പുകളും ശബ്ദകോലാഹലങ്ങളും ഒഴിവാക്കി യാത്രക്കാർക്ക് കൂടുതൽ...